go

നഗരമധ്യത്തിലെ കെട്ടിടത്തിൽ തീപിടിത്തം

പെരുമ്പാവൂർ നഗരമധ്യത്തിൽ സെഞ്ച്വറി ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായപ്പോൾ.
SHARE

പെരുമ്പാവൂർ ∙ നഗരമധ്യത്തിലെ കെട്ടിടത്തിൽ തീപിടിത്തം. നഗരസഭ ഓഫിസിന് എതിർവശത്തുള്ള കെട്ടിടത്തിലെ സെഞ്ച്വറി ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിലാണു തീപിടിത്തമുണ്ടായത്. 2 ഫയർ യൂണിറ്റുകൾ ഒരു മണിക്കൂറെടുത്താണു തീയണച്ചത്.

കൂവപ്പടി പാറപ്പുറം ഷാജി ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ രാവിലെ 9.30നായിരുന്നു സംഭവം.  കാർട്ടൻ ബോക്സുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ എന്നിവയ്ക്കാണ് തീപിടിച്ചത്.  ഷോർട് സർക്യൂട്ടാണ് കാരണം. പെരുമ്പാവൂർ അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാർ നേതൃത്വം നൽകി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama