go

ഊബർ ടാക്സിക്കാർക്കും യാത്രക്കാർക്കും പൊലീസ് സഹായം ഉറപ്പാക്കണം: കോടതി

uber-driver
SHARE

കൊച്ചി∙ ഊബർ ടാക്സി സേവനം ലഭ്യമാക്കുന്നവർക്കും യാത്രക്കാർക്കും മതിയായ പൊലീസ് സഹായം ഉറപ്പാക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു ഹൈക്കോടതി നിർദേശം നൽകി. പ്രതിഷേധത്തിന്റെ മറവിൽ വാഹനം തകർക്കാൻ ശ്രമിക്കുന്നവർക്കും അതിന് ആഹ്വാനം ചെയ്യുന്നവർക്കുമെതിരെ സ്വകാര്യ സ്വത്ത് നശീകരണം തടയൽ നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പേരിൽ അക്രമത്തിനു മുതിരുന്നതു പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെയും തൊഴിൽ അവകാശത്തെയും ബാധിക്കും.

വ്യക്തികൾക്കെതിരായ ക്രിമിനൽ നടപടി മാത്രമല്ല, സമൂഹത്തിനെതിരായ ഗുരുതര കുറ്റകൃത്യം കൂടിയാണിതെന്ന് കോടതി പറഞ്ഞു. ഊബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡും കൊച്ചിയിലെ ഒരു ഡ്രൈവറും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്. സെൽഫ് എംപ്ലോയ്ഡ് ഡ്രൈവേഴ്സ് യൂണിയന്റെ (എഐടിയുസി) നേതൃത്വത്തിൽ യാത്രക്കാരെയും സേവന ദാതാക്കളെയും ഭീഷണിപ്പെടുത്തുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹർജിക്കാർ ആരോപിച്ചു.

ഊബർ ആപ്പിന്റെ സേവന ദാതാക്കളെയോ യാത്രക്കാരെയോ യൂണിയൻ അംഗങ്ങൾ തടസ്സപ്പെടുത്തുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. ചില അക്രമ സംഭവങ്ങൾ ഉണ്ടായതായി സർക്കാർ അറിയിച്ചു. എന്നാൽ, നാലായിരത്തോളം വരുന്ന ഊബർ സേവന ദാതാക്കൾക്കു പൊലീസ് സഹായം എത്തിക്കുക പ്രായോഗികമല്ലെന്നും അറിയിച്ചു. എന്നാൽ, അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുള്ള ഇടപെടൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama