go

സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്: യുവതി ഒളിവിൽ

SHARE

ആലുവ∙ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലെ പ്രതി കണ്ണൂർ സ്വദേശിയായ യുവതി ഒരാഴ്ചയായി ഒളിവിൽ. അന്വേഷിച്ചിട്ടു കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ, മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചുവെന്നും പൊലീസും പ്രതിയും ഒത്തുകളിക്കുകയാണെന്നുമാണ് ജീവനക്കാരനെ അനുകൂലിക്കുന്നവരുടെ ആരോപണം. ഐഎൻടിയുസി നിയോജകമണ്ഡലം കമ്മിറ്റി പൊലീസ് നിലപാടിനെ വിമർശിച്ചു രംഗത്തെത്തി. പ്രസിഡന്റ് ആനന്ദ് ജോർജിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ആശുപത്രിയിലെത്തി ജീവനക്കാരനു പിന്തുണ പ്രഖ്യാപിച്ചു.

കളമശേരിയിൽ ഹോസ്റ്റൽ വാർഡനായി പ്രവർത്തിക്കുന്ന യുവതി നേത്രരോഗിയായ ഒരാളെ ഡോക്ടറെ കാണിക്കാനാണ് ആശുപത്രിയിൽ എത്തിയത്. കാറുകളുടെ പാർക്കിങ് ഏരിയയിൽ വച്ച യുവതിയുടെ സ്കൂട്ടർ സെക്യൂരിറ്റി ജീവനക്കാരൻ മറ്റൊരിടത്തേക്കു നീക്കിവച്ചത് ഇഷ്ടപ്പെടാതെ തിരിച്ചെത്തി കരണത്തടിക്കുകയായിരുന്നു. മാവേലിക്കര സ്വദേശിയായ യുവാവിനാണു മർദനമേറ്റത്. സംഭവത്തിനു ദൃക്സാക്ഷികളായ നാട്ടുകാർ യുവതിയെ തടഞ്ഞുവച്ചു.

പൊലീസ് എത്തിയ ശേഷമാണ് മോചിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ അശ്ലീലച്ചുവയോടെ തുറിച്ചുനോക്കിയതിനാണ് തല്ലിയതെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പൊലീസ് കേസെടുക്കാതെ 2 ദിവസം കടന്നുപോയപ്പോൾ ജീവനക്കാരൻ പരാതി നൽകി. എന്നിട്ടും നടപടി ഇല്ലാതെ വന്നപ്പോൾ സ്വകാര്യ അന്യായവുമായി കോടതിയെ സമീപിക്കാനൊരുങ്ങി. മർദനത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. വാദിയുടെയും പ്രതിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടു 4 ദിവസം കഴിഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama