go

വീട്ടുകാരെ കെട്ടിയിട്ടു കവർച്ച; പ്രതി റിമാൻഡിൽ

ernakulam-robbery-case-accused
മണിക്കിനെ കർണാടക നോർത്ത് പോലീസ് എറണാകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ.
SHARE

കൊച്ചി∙നഗരത്തിലും പരിസരത്തും രണ്ടിടങ്ങളിലായി വീട്ടുകാരെ കെട്ടിയിട്ടു സ്വർണവും പണവും കവർന്ന കേസിലെ പ്രതി ബംഗ്ലദേശ് സ്വദേശി മാണിക്ക് (35) റിമാൻഡിൽ. കാക്കനാട് ജില്ലാ ജയിലിലുള്ള പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും തെളിവെടുക്കുമെന്നും നോർത്ത് പൊലീസ് അറിയിച്ചു. മാണിക്കിനെ ധർവാദ് സെൻട്രൽ ജയിലിൽ നിന്നാണു കോടതിയുടെ വാറന്റ് പ്രകാരം നോർത്ത് പൊലീസ് കൊച്ചിയിൽ എത്തിച്ചു റിമാൻഡ് ചെയ്തത്.  കൂട്ടുപ്രതി അലൻഗീറും ഡൽഹി ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. 

മാണിക്കിന്റെ തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷം, അലൻഗീറിനെ തിഹാറിൽ നിന്ന് കൊച്ചിയിലെത്തിക്കുമെന്നു നോർത്ത് പൊലീസ് അറിയിച്ചു. ലിസി ആശുപത്രി റോഡിലെയും തൃപ്പൂണിത്തുറ എരൂരിലെയും വീടുകളിൽ മാണിക്കും അലൻഗീറും അടക്കം 12 പേരടങ്ങുന്ന സംഘം കവർച നടത്തിയ കേസിലാണ് അറസ്റ്റ്. ഇതിനകം 8 പ്രതികൾ പിടിയിലായി.  2017 ഡിസംബർ 15ന് പുലർച്ചെ എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപമുള്ള വീട്ടിൽ വയോധികരായ ഇല്ലിമൂട്ടിൽ ഇ.കെ. ഇസ്മയിലിനെയും ഭാര്യ സൈനബയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സംഘം 5 പവൻ കവർന്നതാണ് ആദ്യ സംഭവം. പിറ്റേന്നു എരൂർ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിൽ നിന്ന് 54 പവനും 20,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചെന്നാണ് കേസ്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama