go

അർധരാത്രിയിൽ അരുംകൊല; പെൺകുട്ടിയെ തീകൊളുത്തി കൊന്നു

മിഥുനും ദേവികയും
SHARE

കാക്കനാട് ∙ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കടന്ന യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. അക്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് കലക്ടറേറ്റിനു സമീപം അത്താണിയിൽ കാളങ്ങാട്ട് പദ്മാലയത്തിൽ ഷാലന്റെ മകൾ ദേവിക (17) ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയാണ്.  മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ എത്തിയതായി കരുതപ്പെടുന്ന ബൈക്ക് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു.

പറവൂർ പല്ലംതുരുത്ത് സ്വദേശി മിഥുന്റേതാണ് ബൈക്ക്.  രാത്രി 12നു ശേഷം യുവാവ് പെൺകുട്ടിയുടെ വീടിന്റെ കതകിൽ മുട്ടുകയായിരുന്നു. പിതാവ് ഷാലനാണ് വാതിൽ തുറന്നത്.  വീട്ടിലേക്ക് പാഞ്ഞുകയറിയ യുവാവ് കയ്യിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേവീക സംഭവസ്ഥലത്തു തന്നെ മരിച്ചു. 

പൊള്ളലേറ്റ യുവാവ് കളമശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മകളെ രക്ഷിക്കാനുള്ള ശ്രമത്തിൽ പൊള്ളലേറ്റ ഷാലൻ ആശുപത്രിയിൽ ചികിത്സയിലാണ്.  ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama