go

ജ്വല്ലറിയിൽ നിന്ന് 34 പവൻ കടത്തിയ ജീവനക്കാരൻ പിടിയിൽ

kochi-gold-theft
ബിനീഷിൻ
SHARE

തൃപ്പൂണിത്തുറ ∙ നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് 34 പവൻ (272 ഗ്രാം) സ്വർണവുമായി മുങ്ങിയ ജീവനക്കാരൻ പിടിയിൽ. ശാസ്ത്രി റോഡ് മുതിരപ്പറമ്പിൽ എം. ബിനീഷിനെയാണ് (29) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറര വർഷമായി ജ്വല്ലറി ജീവനക്കാരനായ ഇയാൾ മാർക്കറ്റിങ്ങിന്റെ ഭാഗമായി വിവാഹ വീട്ടുകാർക്ക് കാണിക്കാൻ എന്ന വ്യാജേനയാണു സ്വർണം കടത്തിയത്.

ജ്വല്ലറി ഉടമയിൽ നിന്നു കൂടാതെ ജീവനക്കാരിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും വിവിധ ആവശ്യങ്ങൾ പറഞ്ഞു വാങ്ങിയിരുന്നു. സ്വർണത്തിന് മികച്ച വില തരുന്ന മാർവാടികൾക്കു വിറ്റ് 9 ലക്ഷം രൂപ ഇയാൾ കൈപ്പറ്റി.  പിന്നീട് പ്രതി ഒളിവിൽ പോയി. ബിനീഷിനെ കാണാനില്ലെന്നു ബന്ധുക്കൾ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ സ്വർണം ജ്വല്ലറി ഉടമ തന്നെ വീണ്ടെടുത്തു. ഇതറിഞ്ഞു തിരിച്ചു തൃപ്പൂണിത്തുറയിൽ എത്തിയ ബിനീഷിനെ സിഐ പി. രാജ്കുമാർ, എസ്ഐ കെ.ആർ. ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, ശ്യാംലാൽ എന്നിവർ ചേർന്നു പിടികൂടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama