go

കനാൽ നിറയെ ചാകര പോലെ കൂരി മീനുകൾ; മഴയ്ക്കുപിന്നാലെ ഒരു അത്ഭുത കാഴ്ച

SHARE

എറണാകുളം∙ വേനലിന് ശേഷം ആദ്യമെത്തുന്ന പുതുമഴയിലാണ് തോടുകളിലും പാടശേഖരങ്ങളിലും സാധാരണ മീനുകൾ കയറുന്നത്, എന്നാൽ ഇതാ സൗത്ത് റെയിൽവെ സ്റ്റേഷനു സമീപം കനാലിൽ കൂരിമീനുകളു‌ടെ 'ചാകര'.റെയില്‍വേ യാര്‍ഡില്‍ നിന്നും ഒഴുകിയെത്തുന്ന ഇന്ധന മാലിന്യത്തില്‍ നിന്നും വേര്‍തിരിഞ്ഞ് കമ്മട്ടിപ്പാടം ദിശയിലേക്ക് നീങ്ങിയ ഇവയെ ലക്ഷ്യമിട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ വലയുമായി എത്തി

മഴയ്ക്കുശേഷം പ്ളാസ്റ്റിക്ക് അടിഞ്ഞുകിടക്കുന്ന കനാലിലേക്കാണ്  കൂരിയിനത്തിൽപ്പെട്ട മീനുകൾ കൂട്ടമായി എത്തിയത് മഴയും വെള്ളപ്പൊക്കവുമുള്ളപ്പോൾ ഇത്തരത്തില്‍ മീനുകൾ എത്താറുണ്ടെങ്കിലും ഇത്രയധികം എണ്ണത്തിനെ ഒരുമിച്ചു കാണുന്നത് അപൂർവമാണെന്ന് പരിസരവാസികൾ പറയുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama