go

1.64 കോടി രൂപ കമ്പനി വില; പൃഥ്വിരാജിന്റെ കാർ റജിസ്റ്റർ ചെയ്തു

Prithviraj Sukumaran
SHARE

കാക്കനാട്∙ നടൻ പൃഥ്വിരാജിന്റെ കാറിന്റെ വില രേഖപ്പെടുത്തിയതിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടായതിനാൽ ആർടിഒ തടഞ്ഞ റജിസ്ട്രേഷൻ നികുതിയുടെ ബാക്കി തുകയും അടച്ചതിനെ തുടർന്നു പൂർത്തിയാക്കി. ഇന്നലെ നടൻ 9,54,350 രൂപ അടച്ചു. 42,42,000 രൂപ നേരത്തെ അടച്ചിരുന്നെങ്കിലും വാഹനത്തിന്റെ യഥാർഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന കാരണത്താലാണ് റജിസ്ട്രേഷൻ തടഞ്ഞത്.

1.64 കോടി രൂപ കമ്പനി വിലയുള്ള ആഡംബര കാറിന്റെ റജിസ്ട്രേഷനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ 1.34 കോടി രൂപയാണ് രേഖപ്പെടുത്തിയത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama