go

ഫ്ലാറ്റ് പൊളിക്കൽ: സമീപ വീടിന്റെ ടെറസിലേക്കുള്ള പടിയിൽ വിള്ളൽ

flat
മരട് നെട്ടൂരിൽ പൊളിക്കുന്ന ആൽഫ സെറിൻ ഫ്ലാറ്റിനു സമീപമുള്ള ഹരി സായിയുടെ വീടിന്റെ ടെറസിലേക്കുള്ള പടിയിൽ വീണ വിള്ളൽ.
SHARE

നെട്ടൂർ∙ മരടിൽ പൊളിക്കൽ നടപടികൾ പുരോഗമിക്കുന്ന ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ സമീപത്തെ വീടിന്റെ ടെറസിലേക്കുള്ള പടിയിൽ വിള്ളൽ. ഫ്ലാറ്റിന്റെ നീന്തൽക്കുളത്തോടു ചേർന്നുള്ള ഇരുനില കെട്ടിടം പൊളിക്കുന്നതിനിടെ ഇടി‍ഞ്ഞു വീണപ്പോൾ ഉണ്ടായ കുലുക്കത്തിലാണ് കരോട്ട് ഹരി സായിയുടെ വീടിന്റെ പടിയിൽ വിള്ളൽ വീണത്. ഇതെ തുടർന്നു പ്രതിഷേധവുമായി പരിസരവാസികൾ രംഗത്തെത്തി.

മതിയായ സുരക്ഷയില്ലാതെ പ്രാകൃത രീതിയിലാണ് ഫ്ലാറ്റുകൾ പൊളിക്കുന്നതെന്ന് സമീപവാസികൾ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് സ്ഥലത്തെത്തി ഫ്ലാറ്റിന്റെ ഈ ഭാഗത്തെ പൊളിക്കൽ നിർത്തിവയ്ക്കാൻ നിർദേശിച്ചു.

പരിസര പ്രദേശങ്ങളുടെ വിഡിയോ ചിത്രീകരണം തിങ്കളാഴ്ച ആരംഭിക്കും. വിള്ളൽ വീണ ഭാഗം പൂർവ സ്ഥിതിയിലാക്കാൻ കരാർ കമ്പനിയോട് ആവശ്യപ്പെടും. നഗരസഭാധ്യക്ഷ ടി.എച്ച്. നദീറ, വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, സ്ഥിരം സമിതി അധ്യക്ഷ ദിഷ പ്രതാപൻ എന്നിവരും സ്ഥലം സന്ദർശിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama