go

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ശ്രമം: പിതാവും മകനും കുടുങ്ങി

Goat
SHARE

പിറവം∙കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ കിണറിനുള്ളിൽ  കുടുങ്ങിയ പിതാവിനെയും മകനെയും അഗ്നിശമന സേന രക്ഷപെടുത്തി. ഏഴക്കരനാട്ടിൽ   11 മണിയോടെയായിരുന്നു സംഭവം.വെട്ടിക്കുഴി തോമസിന്റെ ആട്ടിൻകുട്ടിയാണ് അയൽവാസിയുടെ കിണറ്റിൽ വീണത്. വിവരം ശ്രദ്ധയിൽ പെട്ട തോമസിന്റെ മകൻ അനൂപ് കയറിലൂടെ കിണറ്റിലേക്ക് പിടിച്ചിറങ്ങി.

കിണറിനുള്ളിൽ 10 അടിയോളം വെള്ളം ഉണ്ടായിരുന്നതായി അഗ്നിശമന സേന പറഞ്ഞു. അനൂപിന് തിരികെ കയറാനാവാതെയായതോടെയാണ് രക്ഷക്കായി തോമസും കിണറ്റിൽ ഇറങ്ങിയത്. ആഴത്തിൽ നിന്നു 2 പേർക്കും കയറാനാകാതിരുന്നതോടെ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനങ്ങളും വിജയിച്ചില്ല. പിന്നാലെ അഗ്നിശമന സേനയെ വിവരം അറിയിച്ചു.അഗ്നിശമന സേനയുടെ കൈവശം ഉണ്ടായിരുന്ന കയർ ഏണിയിലൂടെയാണ് ഇരുവരും പിന്നീട് പിടിച്ചു മുകളിലെത്തിയത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama