go

ഹെൽമറ്റ് പരിശോധന; ആദ്യദിനം 174 ഇരുചക്ര വാഹനം കുടുങ്ങി

ernakulam-healmate-cheaking
ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം. കൊച്ചിയിൽ ദി അവഞ്ചേഴ്സ് എന്ന ഇംഗ്ലീഷ് സിനിമയുടെ ചിത്രം പതിപ്പിച്ച ബസിന് അരികിലുടെ കടന്നുപോകുന്ന ഇരു ചക്രവാഹനങ്ങൾ. ചിത്രം: റോബർട്ട് വിനോദ്∙മനോരമ
SHARE

കാക്കനാട്∙ ഹെൽമറ്റ് പരിശോധനയ്ക്കു കൂടുതൽ സ്ക്വാഡ് ഇറങ്ങിയ ഇന്നലെ 174 ഇരുചക്ര വാഹന യാത്രികർക്കെതിരെ നടപടിയെടുത്തു. ഹെൽമറ്റ് ധരിക്കാത്ത മുൻസീറ്റുകാരിൽ നിന്നു പിഴ ഈടാക്കി. പിൻസീറ്റിൽ ഹെൽമറ്റില്ലാതെ ഇരുന്നവരെ താക്കീതു ചെയ്തു. വരും ദിവസങ്ങളിൽ ഹെൽമറ്റില്ലാത്ത പിൻസീറ്റുകാരിൽ നിന്നു പിഴ ഈടാക്കും. വാഹനം ഓടിക്കുന്നയാൾക്കാണ് ഉത്തരവാദിത്തം. ജില്ലയുടെ കിഴക്കൻ മേഖലയിലായിരുന്നു ഇന്നലെ കൂടുതലും പരിശോധന. പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതൽ പേർ കുടുങ്ങിയത്.

പ്രധാന റോഡുകളിലെല്ലാം ഹെൽമറ്റ് പരിശോധനയ്ക്കിറങ്ങാൻ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഹെൽമറ്റില്ലാത്തവർക്കെതിരെ പിഴ ഈടാക്കൽ, ലൈസൻസ് സസ്പെൻഡ് ചെയ്യൽ തുടങ്ങിയ നടപടികളാണ് കൈക്കൊള്ളുക. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവരുടെ കേസ് കോടതിക്കു കൈമാറും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച 46 ഡ്രൈവർമാർക്കെതിരെയും ഇന്നലെ നടപടിയെടുത്തു.

സീറ്റ് ബെൽറ്റ് ധരിക്കാത്ത സഹയാത്രികർക്കെതിരെയും അടുത്ത ദിവസം മുതൽ നടപടിയുണ്ടാകും. സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറെ കുറ്റക്കാരനായി കണക്കാക്കും. വാഹന ഗ്ലാസിൽ സൺഫിലിം പതിച്ച 27 പേരിൽ നിന്നു പിഴ ഈടാക്കി. ഡോർ ഷട്ടർ അടയ്ക്കാതെ സർവീസ് നടത്തിയ 6 ബസുകൾക്കെതിരെയും നടപടിയെടുത്തു. അമിത വേഗം, അമിത ഭാരം, സിഗ്നൽ ലംഘനം, മൊബൈൽ ഫോണിൽ സംസാരിച്ചുള്ള ഡ്രൈവിങ്, പെർമിറ്റ് ലംഘനം തുടങ്ങിയ കുറ്റങ്ങളും ഇന്നലെ കണ്ടെത്തി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama