go

ടെക്സ്റ്റൈൽ ഷോറൂമിലേക്കു കയറുന്ന ഉടുമ്പുകൾ, ഒപ്പം കുരങ്ങുകളും, ഇവ എവിടെനിന്ന്!

ernakulam news
കാക്കനാട് കലക്ടറേറ്റിനു സമീപം സുരഭി നഗറിലെ ടെക്സ്റ്റൈൽ ഷോറൂമിലേക്ക് കയറാൻ ശ്രമിക്കുന്ന ഉടുമ്പ്.
SHARE

കാക്കനാട്∙ കാടു വിട്ടു നാട്ടിലിറങ്ങിയ ഉടുമ്പുകൾ കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. കടകൾക്കകത്തു വരെ ഉടുമ്പ് എത്തുകയാണ്. തിരക്കില്ലാത്ത റോഡുകളുടെ അരികുപറ്റി ഉടുമ്പുകൾ പോകുന്നതു കാണാറുണ്ടെന്നു വഴിയാത്രക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം കലക്ടറേറ്റിനു സമീപം സുരഭി നഗറിലെ ടെക്സ്റ്റൈൽ ഷോറൂമിൽ ഉടുമ്പിനെ കണ്ടെത്തി. വലിയ ഉടുമ്പിനെ ജീവനക്കാരും പരിസരത്തുള്ളവരും ചേർന്നു ഓടിച്ചപ്പോൾ സമീപത്തെ കാനയിലേക്ക് ഇറങ്ങിപ്പോയി.

തൊട്ടടുത്ത കടകളിലും ഉടുമ്പുകളെ കണ്ടവരുണ്ട്. കാടുകൾ വെട്ടിത്തെളിച്ചതോടെ താവളമില്ലാതെ അലയുന്ന ഉടുമ്പുകളാണ് സ്ഥാപനങ്ങളിൽ കയറിപ്പറ്റി ആളൊഴിഞ്ഞ മൂല താവളമാക്കുന്നത്. കാക്കനാട് മേഖലയിൽ കുരങ്ങു ശല്യവും കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കലക്ടറേറ്റിനു സമീപത്തെ ഡിഎൽഎഫ്, അസെറ്റ് ഹോം ഫ്ലാറ്റുകളിലും വിഎസ്എൻഎൽ റോഡിലും കുരങ്ങു കൂട്ടം എത്തിയിരുന്നു.

നഗരസഭ കൗൺസിലർ ലിജി സുരേഷ് വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് കൊല്ലംകുടിമുകളിലും വാനരപ്പട ഇറങ്ങിയിരുന്നു. ഉണക്കാൻ വിരിച്ചിരുന്ന വസ്ത്രങ്ങൾ ഇവ വലിച്ചു കീറി. വഴി തെറ്റിയെത്തുന്ന ഒന്നോ രണ്ടോ കുരങ്ങുകൾ ചില പ്രദേശങ്ങളിൽ സാന്നിധ്യമറിയിക്കാറുണ്ടെങ്കിലും കൂട്ടത്തോടെ ഇവ നാട്ടിലെത്തുന്നത് അപൂർവം. ഉടുമ്പുകളും കുരങ്ങുകളും എവിടെ നിന്നാണ് വരുന്നതെന്നു വ്യക്തമല്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama