go

സിന്തറ്റിക് ബാഡ്മിന്റൻ കോർട്ടിൽ വാസമുറപ്പിച്ചു തെരുവുനായ്ക്കൾ

ernakulam-dogs-in-court
സിന്തറ്റിക് ഷട്ടിൽ ബാഡ്മിന്റൻ കോർട്ടിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ.
SHARE

പറവൂർ ∙ നഗരസഭ സ്ഥാപിച്ച സിന്തറ്റിക് ഷട്ടിൽ ബാഡ്മിന്റൻ കോർട്ടിൽ വാസമുറപ്പിച്ചു തെരുവുനായ്ക്കൾ. ആരും കളിക്കാത്ത നേരങ്ങളിൽ നായ്ക്കൾ കോർട്ടിൽ തമ്പടിക്കുന്നു. ചുറ്റും സ്ഥാപിച്ച സുരക്ഷാവേലിയുടെ നശിച്ച ഭാഗങ്ങളിലെ വിടവിലൂടെയാണു നായ്ക്കൾ അകത്തുകടക്കുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിനു പിന്നിലുള്ള സിന്തറ്റിക് ഷട്ടിൽ ബാഡ്മിന്റൻ  കോർട്ട് നഗരത്തിലെ മികച്ച കായികവേദിയാണ്. പക്ഷേ, ലക്ഷങ്ങൾ മുടക്കി നിർമിച്ച കോർട്ട് സംരക്ഷിക്കുന്നതിൽ നഗരസഭ അനാസ്ഥ കാണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

കോർട്ടിൽ നിറഞ്ഞ കുറ്റിക്കാടുകൾ വൃത്തിയാക്കിയെങ്കിലും കോർട്ടിനോടു ചേർന്നുള്ള ഭാഗങ്ങളിൽ ഇപ്പോഴും പുല്ലുവളർന്നുകിടക്കുകയാണ്. മികച്ച ബാഡ്മിന്റന്‍ ചാംപ്യൻഷിപ്പുകൾ നടത്താൻ സാധിക്കുന്ന ഇടമാണിത്. പക്ഷേ, സംഘടിപ്പിക്കാൻ അധികൃതർ തയാറാകുന്നില്ല. നാട്ടിലെ ചിലർ വന്നു കളിക്കുന്നതല്ലാതെ നല്ലൊരു ടൂർണമെന്റ് പോലും നടന്നിട്ടില്ല. ലക്ഷങ്ങൾ ചെലവാക്കി നിർമിക്കുന്നതിനെക്കാൾ പ്രധാനം അതു കൃത്യമായി സംരക്ഷിക്കുന്നതാണെന്ന കാര്യം അധികൃതർ മറക്കുകയാണ്.

മികച്ച സാധ്യതയുള്ള കോർട്ട് സംരക്ഷിക്കാൻ നടപടി വേണം. തെരുവുനായ്ക്കളും ഇഴജന്തുക്കളും കയറാത്ത തരത്തിൽ സുരക്ഷാവേലിയൊരുക്കണം. കുട്ടികളുടെ പരിശീലന കേന്ദ്രമാക്കാവുന്നതാണ്. നല്ല ടൂർണമെന്റുകൾ സംഘടിപ്പിക്കണം. മുകളിൽ റൂഫ് കൂടി നിർമിച്ചാൽ ഏതു സമയത്തും കളി നടത്താൻ കഴിയും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama