go

മരട് ഫ്ലാറ്റിന് സമീപമുള്ളവർ താമസം മാറ്റുന്നു

ernakulam-flat
ആയുസ്സെത്താൻ 40: കൊച്ചിയിൽ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ലാറ്റുകൾക്ക് ഇനി 40 നാളുകൾകൂടിയാണ് ആയുസ്സുള്ളത്. ജനുവരി 11ന് സ്ഫോടനത്തിലൂടെ ഇവ തകർക്കാനാണ് തീരുമാനം. വേഗനിയന്ത്രണത്തിനായി മരടിലെ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന 40 എന്നെഴുതിയ ബോർഡും പിന്നിൽ തകർക്കാനായി പൊളിച്ചുകൊണ്ടിരിക്കുന്ന ഹോളി ഫെയ്ത്ത് ഫ്ലാറ്റും.
SHARE

കൊച്ചി ∙ മരട് നെട്ടൂരിൽ സുപ്രീംകോടതി ഉത്തരവനുസരിച്ചു പൊളിക്കുന്ന ആൽഫ സെറിൻ ഫ്ലാറ്റിനു സമീപം താമസിക്കുന്നവർ താൽക്കാലികമായി താമസം മാറ്റുന്നു. ആൽഫ സെറിൻ ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള കരോട്ട് കെ.ആർ. അനൂപും കുടുംബവും ഇന്നലെ മരടിലെ മറ്റൊരു വീട്ടിലേക്കു താമസം മാറി. സമീപത്തുള്ള മറ്റു വീട്ടുകാരും താമസം മാറാനുള്ള തയാറെടുപ്പിലാണ്.

‘ഇവിടെ താമസിക്കാൻ പേടിയാണ്. പൊടിയും, ശബ്ദവും അസഹ്യമായി. കുട്ടികൾക്കൊക്കെ അസുഖമാണ്. മാറിത്താമസിക്കുകയല്ലാതെ മറ്റു മാർഗമില്ല’– അനൂപ് പറഞ്ഞു. താമസം മാറ്റേണ്ടി വരുന്നവർക്കു വാടകയുൾപ്പെടെ നൽകുമെന്ന് മുൻപ് നഗരസഭ അധികൃതർ പറഞ്ഞിരുന്നു.  എന്നാൽ, ഇപ്പോൾ പറയുന്നത് അപേക്ഷ നൽകാനാണ്. ‘45,000 രൂപ വാടക അഡ്വാൻസായി കൊടുക്കണം.

മാസ വാടക 15,000 രൂപ വേണം’– വീട്ടുകാർ പറയുന്നു.ഫ്ലാറ്റുകാരുടെ കാര്യം നോക്കാൻ ഒട്ടേറെയാളുകളുണ്ട്. എന്നാൽ, ഈ പ്രശ്നത്തിൽ ഒരു പങ്കുമില്ലാത്ത ഞങ്ങളുടെ കാര്യം പറയാൻ ആരുമില്ല’– കരോട്ട് ഹരിശ്ചന്ദ്ര സായ് പറഞ്ഞു. വീടിന്റെ സ്റ്റെയർ കേസിൽ വിള്ളൽ വീണ സാഹചര്യത്തിൽ ഹരിയും വൈകാതെ താമസം മാറ്റും. ആൽഫ സെറിൻ ഫ്ലാറ്റിന്റെ ചുറ്റുമതിലിനോടു ചേർന്ന് 14 വീടുകളുണ്ട്.  ചില വീടുകളിൽ വിള്ളൽ വീണതോടെ വീട്ടുകാരെല്ലാം ആശങ്കയിലാണ്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama