go

സീപോർട്ട്–എയർപോർട്ട് റോഡ് മഴ പെയ്താൽ മാലിന്യപ്പുഴ

ernakulam-waste-on-road
സീപോ‍ർട്ട്–എയർപോർട്ട് റോഡിൽ കളമശേരിയിൽ മഴയെത്തുടർന്ന് മാലിന്യം റോഡിൽ നിറഞ്ഞപ്പോൾ.
SHARE

കളമശേരി ∙ മഴ പെയ്യുമ്പോൾ സീപോർട്ട്–എയർപോർട്ട് റോഡ് മാലിന്യപ്പുഴയായി മാറുന്നു. എച്ച് എംടി റോ‍ഡ് മുതൽ കുസാറ്റ് ബസ് കാത്തിരിപ്പുകേന്ദ്രം വരെ റോഡിന്റെ ഇരുവശവും മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ പ്ലാസ്റ്റിക് കവറുകളും മാലിന്യവും വ്യാപിക്കും. ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാനേ കഴിയില്ല. റോഡിന്റെ ഇരുവശങ്ങളിലും വലിച്ചെറിയപ്പെടുന്ന മാലിന്യമാണ് വെള്ളത്തോടൊപ്പം റോഡിൽ വ്യാപിക്കുന്നത്. ഇവ ഒഴുകി സമീപത്തെ കിണറുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കുമാണ് എത്തിച്ചേരുന്നത്.

പരാതി ഉയരുമ്പോൾ നഗരസഭ മാലിന്യം വാരിമാറ്റുകയോ റോഡരികിൽ നിന്ന് എച്ച്എംടി കാട്ടിലേക്ക് തള്ളിമാറ്റുകയോ ചെയ്യും. പിറ്റേദിവസം മുതൽ കൂടുതൽ അളവിൽ ഇവിടെ വലിച്ചെറിയപ്പെടും. മാലിന്യം തള്ളുന്നവരെ നാട്ടുകാർ പിടികൂടി കൊടുത്ത അവസരങ്ങളിലെല്ലാം വാഹനങ്ങൾ വിട്ടുകൊടുക്കുകയും നാമമാത്രമായ പിഴ ഈടാക്കുകയും ചെയ്യുന്ന അനുഭവമുണ്ടായതോടെ പരാതിപ്പെടാനും ആരും മുന്നോട്ടുവരുന്നില്ല. വഴിവിളക്കുകളില്ലാത്തതും ജനവാസമില്ലാത്തതും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തതും ഈ പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നതിന് സഹായകമാണ്. തട്ടുകടകളിലേയും ഹോട്ടലുകളിലേയും മാലിന്യമാണ് ഇവിടെ കൂടുതലായും തള്ളുന്നത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama