go

ഈ ആഴ്ചയിലെ വിരുന്നുകാരൻ വെള്ളിമൂങ്ങ

  കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡിൽ നിന്നു കിട്ടിയ വെള്ളിമൂങ്ങയുമായി യാസീൻ, സിനാൻ, അസ്‍ലം എന്നിവർ‌.
കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡിൽ നിന്നു കിട്ടിയ വെള്ളിമൂങ്ങയുമായി യാസീൻ, സിനാൻ, അസ്‍ലം എന്നിവർ‌.
SHARE

കാക്കനാട്∙ ആറു പതിറ്റാണ്ടു മുൻപു വരെ കാടും മലയും കുറുക്കനും കുറുനരികളും മലമ്പാമ്പുകളും നിറഞ്ഞതായിരുന്നു കാക്കനാട്.പിന്നീടു ഭരണകേന്ദ്രവും ഐടി ആസ്ഥാനവുമായി തിരക്കേറിയ കാക്കനാട്ട് സമീപകാലത്തെ വന്യജീവി സാമീപ്യം പുതിയ തലമുറയിൽ കൗതുകം ഉണർത്തുന്നു. കുരങ്ങ്, ഉടുമ്പ്, വെള്ളിമൂങ്ങ, മരപ്പട്ടി, മലമ്പാമ്പ് തുടങ്ങിയവയൊക്കെ കാക്കനാട്ടേക്കു തിരിച്ചെത്തുകയാണോ?. വനം വകുപ്പിനും പൊലീസിനുമാണു പൊല്ലാപ്പ് കൂടുതൽ. 

Ernakulam News

ഫ്ലാറ്റുകൾക്കു മുകളിലൂടെ ചാടിക്കളിക്കുന്ന വാനരക്കൂട്ടങ്ങളും കടകൾ തോറും കയറി ഇറങ്ങുന്ന ഉടുമ്പുകളും വാർത്തയായതിനു പിന്നാലെ വീടുകളിലേക്കു പറന്നെത്തുന്ന വെള്ളിമൂങ്ങകളാണു പുതിയ അതിഥികൾ. വാഴക്കാല, മൂലേപ്പാടം, ഓലിക്കുഴി മേഖലകളിലാണു വെള്ളിമൂങ്ങകളുടെ സാന്നിധ്യം കൂടുതൽ. കാടു വിട്ടു നാട്ടിലിറങ്ങിയ ഉടുമ്പുകൾ കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും കൗതുകം പകർന്നതു കഴിഞ്ഞയാഴ്ചയാണ്. 

തിരക്കില്ലാത്ത റോഡുകളുടെ അരികുപറ്റി ഉടുമ്പുകൾ പോകുന്നതു വഴിയാത്രക്കാർ കാണാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കലക്ടറേറ്റിനു സമീപത്തെ ഡിഎൽഎഫ്, അസെറ്റ് ഹോം ഫ്ലാറ്റുകളിലും വിഎസ്എൻഎൽ റോഡിലും കൊല്ലംകുടിമുകളിലും കുരങ്ങു കൂട്ടം എത്തിയിരുന്നു. ഉണക്കാൻ വിരിച്ചിരുന്ന വസ്ത്രങ്ങൾ ഇവ വലിച്ചു കീറി. മലയും കാടും ഇറങ്ങി വരുന്ന മലമ്പാമ്പുകളും ഈ മേഖലയിലെ പതിവു അതിഥികളാണ്. കലക്ടറേറ്റ് സമുച്ചയം ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ മരപ്പട്ടികളും ഒട്ടേറെ. 

ഇവയും പൊലീസിനും വനം വകുപ്പിനും തലവേദന സൃഷ്ടിക്കാറുണ്ട്. കാടുകൾ വെട്ടിത്തെളിച്ചതോടെ താവളമില്ലാതെ അലയുന്ന ജീവികളാണു നാട്ടിലെത്തുന്നതെന്നാണ് അനുമാനം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama