go

മസ്റ്റായി ഹെൽമറ്റ്

   ഇടയ്ക്കുള്ളയാൾക്ക് വേണോ? ഹെൽമറ്റ് വച്ചു വണ്ടിയോടിക്കുന്ന അമ്മയ്ക്കും ചേട്ടനും ഇടയിലിരുന്നു യാത്ര ചെയ്യുന്ന കുരുന്ന്. വല്ലാർപാടം കണ്ടെയ്നർ റോഡിൽ നിന്ന്.
ഇടയ്ക്കുള്ളയാൾക്ക് വേണോ? ഹെൽമറ്റ് വച്ചു വണ്ടിയോടിക്കുന്ന അമ്മയ്ക്കും ചേട്ടനും ഇടയിലിരുന്നു യാത്ര ചെയ്യുന്ന കുരുന്ന്. വല്ലാർപാടം കണ്ടെയ്നർ റോഡിൽ നിന്ന്.
SHARE

കൊച്ചി∙ ഹെൽമറ്റ് നിയമം കർശനമാക്കിയ ആദ്യ ദിനത്തിൽ ‘നല്ല കുട്ടികളായി’ ഭൂരിഭാഗം ഇരുചക്രവാഹന യാത്രക്കാരും. പിൻസീറ്റ് യാത്രക്കാരുൾപ്പെടെ മിക്കവരും ഹെൽമറ്റ് ധരിച്ചാണു യാത്രചെയ്തത്. തങ്ങൾക്കൊപ്പം യാത്ര ചെയ്ത കുരുന്നുകളെയും ഹെൽമറ്റ് ധരിപ്പിച്ചായിരുന്നു മാതാപിതാക്കളുടെ യാത്ര. എന്നാൽ, പൊലീസ് പരിശോധനയുണ്ടെങ്കിൽ ധരിക്കാൻ പാകത്തിനു കയ്യിൽത്തന്നെ ഹെൽമറ്റ് സൂക്ഷിച്ചു ചിലരെങ്കിലും ‘പതിവുയാത്ര’ ചെയ്തു. 

  നിയമത്തിന്റെ വഴിയേ:ഇരുചക്രവാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്ന് നിയമം  കർശനമാക്കിയതിനെത്തുടർന്നു നഗരത്തിൽ ഇന്നലെ കണ്ട കാഴ്ച.
നിയമത്തിന്റെ വഴിയേ:ഇരുചക്രവാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്ന് നിയമം കർശനമാക്കിയതിനെത്തുടർന്നു നഗരത്തിൽ ഇന്നലെ കണ്ട കാഴ്ച.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഊർജിത പരിശോധനയുമായി മോട്ടർ വാഹന വകുപ്പും പൊലീസും രംഗത്തിറങ്ങി. ഹെൽമറ്റ് ധരിക്കാതെ എത്തിയ പിൻസീറ്റ് യാത്രികർക്കു ബോധവൽക്കരണം നൽകുകയാണു പ്രധാനമായും അധികൃതർ ഇന്നലെയും ചെയ്തത്. ജില്ലയിൽ ഹെൽമറ്റില്ലാത്ത പിൻസീറ്റ് യാത്രയുടെ പേരിൽ ഒരാളിൽനിന്നു പോലും പിഴ ഈടാക്കിയിട്ടില്ല.

കുട്ടിക്കും ഹെൽ‘മസ്റ്റ്’ : കുട്ടികളുടെ ഹെൽമറ്റ് മേടിക്കാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ്.ഹെൽമറ്റ് ധരിച്ച കുട്ടി യാത്രക്കാരൻ.
കുട്ടിക്കും ഹെൽ‘മസ്റ്റ്’ : കുട്ടികളുടെ ഹെൽമറ്റ് മേടിക്കാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ്.ഹെൽമറ്റ് ധരിച്ച കുട്ടി യാത്രക്കാരൻ.

എന്നാൽ ഹെൽമറ്റ് ഇല്ലാതെ വണ്ടിയോടിച്ചതിന് ജില്ലയിൽ 25 പേർക്കു പിഴയിട്ടു.  സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു 12 പേർക്കും പിഴയിട്ടിട്ടുണ്ട്. ഇവരിൽ നിന്ന് മൊത്തം 18,500 രൂപ ഈടാക്കി. ഹെൽമറ്റ് എവിടെ, എങ്ങനെ സൂക്ഷിക്കും എന്നതായിരുന്നു യാത്രികരിൽ പലരും പങ്കുവച്ച പ്രധാന പ്രശ്നം. രണ്ടും മൂന്നും ഹെൽമറ്റുകൾ കയ്യിൽ കൊണ്ടു നടക്കേണ്ടി വരുന്നതു ചെറുതല്ലാത്ത പ്രശ്നമാണു പലർക്കും സൃഷ്ടിച്ചത്.

 നിയമത്തിന്റെ വഴിയേ:ഇരുചക്രവാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്ന് നിയമം  കർശനമാക്കിയതിനെത്തുടർന്നു നഗരത്തിൽ ഇന്നലെ കണ്ട കാഴ്ച.
നിയമത്തിന്റെ വഴിയേ:ഇരുചക്രവാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്ന് നിയമം കർശനമാക്കിയതിനെത്തുടർന്നു നഗരത്തിൽ ഇന്നലെ കണ്ട കാഴ്ച.

വാഹനത്തിൽ വച്ചിട്ടു പോയാൽ തിരികെ വരുമ്പോൾ ഇവ അവിടെയുണ്ടാകുമെന്നുറപ്പില്ല എന്നാണു മിക്കവരും പറയുന്നത്. ഹെൽമറ്റ് നിർബന്ധമാക്കിയതോടെ വാഹനങ്ങളിൽനിന്ന് ഇവ മോഷണം പോകുന്നതും പതിവായിട്ടുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama