go

മിനി ബസ് മറിഞ്ഞ് 11 പേർക്ക് പരുക്ക്

  ഇടയാർ കണിയാലിപ്പടിക്ക് സമീപം മിനി ബസ് മറിഞ്ഞ അപകടം.
ഇടയാർ കണിയാലിപ്പടിക്ക് സമീപം മിനി ബസ് മറിഞ്ഞ അപകടം.
SHARE

കൂത്താട്ടുകുളം ∙ ഇടയാർ കണിയാലിപ്പടിക്കു സമീപം മിനി ബസ് മറിഞ്ഞ് 11 പേർക്ക് പരുക്ക്. തൃപ്പൂണിത്തുറ, തൃശൂർ, ഇരിങ്ങാലക്കുട, നെടുവന്നൂർ സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇവിടെയുള്ള വളവിൽ രാത്രി 11.30നു നിയന്ത്രണം വിട്ടു മറിഞ്ഞത്.സാരമായി പരുക്കേറ്റ തൃശൂർ വരടിയാനിക്കൽ ബാലചന്ദ്രൻ (62), അഖിൽ (28), തൃപ്പൂണിത്തുറ കൊല്ലപ്പുറത്ത് രേവതി (31) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും 8 പേരെ കൂത്താട്ടുകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

തൃശൂർ കിഴുതാനിയിൽ കെ.കെ. മനോജ് (47), ഇരിങ്ങാലക്കുട കിഴുതാനിയിൽ രാധ (64), തൃശൂർ വരടിയാനിക്കൽ മിത്ര മനോജ് (6), ശിവാനിയ (3), ഓമന കൃഷ്ണൻകുട്ടി (59), തൃശൂർ നെടുന്തടത്തിൽ ജയേഷ് (32), നെടുവന്നൂർ ഒല്ലോപ്പിള്ളിൽ ജിതിൻ (27), തൃപ്പൂണിത്തുറ കൊല്ലപ്പുറത്ത് രേവതി (31), എ.കെ. ലളിത (62) എന്നിവരെയാണ് കൂത്താട്ടുകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പൂഞ്ഞാറിൽ ബന്ധുവിന്റെ വിവാഹത്തലേന്ന് ചടങ്ങിൽ പങ്കെടുത്ത ശേഷം ഇടയാറിലെ ബന്ധുവിന്റെ വീട്ടിൽ വിശ്രമിക്കാനായി പുറപ്പെട്ടതായിരുന്നു സംഘം. വളവ് തിരിയുന്നതിനിടെ റോഡിൽ നിന്ന് തെന്നി നീങ്ങിയ ബസ് തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama