go

കടം വീട്ടാൻ വിആർഎസ് എടുത്തു; നയാപൈസ കിട്ടാതെ ഭിന്നശേഷിക്കാരൻ‌

 തങ്കപ്പൻ
തങ്കപ്പൻ
SHARE

കൊച്ചി∙ കടബാധ്യത തീർക്കാൻ ആരോഗ്യ വകുപ്പിൽ നിന്നു വിആർഎസ് എടുത്ത ഭിന്നശേഷിക്കാരനായ തങ്കപ്പനോട് അധികൃതർ ചെയ്യുന്നതു കൊടുംക്രൂരത. ആറുമാസം മുൻപു ജോലിയിൽനിന്നു സ്വയം വിരമിച്ച അങ്കമാലി പുളിയനം സ്വദേശി എ.എം. തങ്കപ്പന് ഇതുവരെ ഒരുരൂപപോലും വിരമിക്കൽ ആനുകൂല്യം ലഭിച്ചിട്ടില്ല. വരുമാനമൊന്നുമില്ലാത്ത സാഹചര്യത്തിൽ പലിശ പെരുകി, കടം വർധിക്കുന്നതിനാൽ പട്ടിണിയിലാണ് ഈ മൂന്നംഗ കുടുംബം. മകളുടെ വിവാഹാവശ്യത്തിനും മറ്റുമാണ് വിവിധ ബാങ്കുകളിൽ നിന്നു വായ്പയെടുത്തത്.

പെൻഷനായാൽ ഒരു മാസത്തിനകം ആനുകൂല്യം നൽകിത്തുടങ്ങണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണ് തങ്കപ്പനും ഭാര്യയും മകനും അടങ്ങുന്ന കുടുംബം പട്ടിണിയിലായത്. അന്നന്നത്തെ അന്നും കണ്ടെത്താനാകാത്ത തങ്കപ്പന് ആനുകൂല്യം ലഭിക്കാൻ കോടതിയിൽ പോകാൻ പണമില്ല. ഒറ്റക്കാലിൽ ഓഫിസുകൾ കയറിയിറങ്ങി മടുത്തെങ്കിലും കൂടെ ജോലി ചെയ്തവർക്കെതിരെ പരാതിപ്പെടാൻ മനസ്സ് അനുവദിക്കുന്നില്ലെന്നു തങ്കപ്പൻ പറയുന്നു.

1991ൽ പാർട് ടൈം സ്വീപ്പറായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഹോസ്പിറ്റൽ അറ്റൻഡറായും നഴ്സിങ് അസിസ്റ്റന്റായും പ്രമോഷൻ ലഭിച്ചു. ചെങ്ങമനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായി ജോലി നോക്കുമ്പോഴാണ് കടംകൊണ്ടു നിൽക്കക്കള്ളിയില്ലാതെ സ്വയം വിരമിക്കലെന്ന തീരുമാനമെടുക്കുന്നത്. 12 ലക്ഷം രൂപയുടെ ബാധ്യതയാണ് തങ്കപ്പനുള്ളത്. വിആർഎസ് ആനുകൂല്യങ്ങൾ ലഭിച്ചാൽ കടം വീട്ടാൻ തികയുമെന്നാണു പ്രതീക്ഷ. ഇതിനിടെ ജില്ലാ സഹകരണ ബാങ്കിന്റെ കുറുമശേരി ശാഖയിൽ നിന്ന്  ജപ്തി ഭീഷണിയും വന്നു. അങ്കമാലിയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തിൽ നിന്നും വക്കീൽ നോട്ടിസ് വന്നിട്ടുണ്ട്. അഞ്ചാം വയസ്സിലുണ്ടായ വീഴ്ചയെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്ന തങ്കപ്പന്റെ വേദനകൾ തീരണമെങ്കിൽ ഭിന്നശേഷി ദിനത്തിലെങ്കിലും അധികാരികൾ കണ്ണു തുറക്കണം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama