go
22 February 2020

പെരുമ്പാവൂർ:കൂടാലപ്പാട് പോരോത്താൻ ജോർജ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: അയ്മുറി കൊഴുക്കട്ട എൽസി. മക്കൾ: ജോയൽ, ഏയ്ഞ്ചൽ. മരുമക്കൾ: നീതു, ജോജോ.

പെരുമ്പാവൂർ:വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കൊല്യേലിൽ കെ.സി. ജോസഫ് (73) അന്തരിച്ചു. സംസ്കാരം നാളെ 2ന് വെങ്ങോല മാർ ബഹനാം സഹദാ വലിയ പള്ളിയിൽ. ഭാര്യ: സാറാക്കുഞ്ഞ് (റിട്ട. അധ്യാപിക). മക്കൾ: നോബി, ജോബി, സോഫി. മരുമക്കൾ: ഷിജു, ജെനി, പ്രഭു.

വാരപ്പെട്ടി:മൈലൂർ മണിയാട്ട് കുര്യാക്കോസ് മത്തായി (69) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: കോട്ടപ്പടി കൈതമന ഗ്രേസി. മക്കൾ: അനു (കുവൈത്ത്), ബിനി, അരുൺ. മരുമക്കൾ: മിനു, ജോ പോൾ.

തിരുമുടിക്കുന്ന്:കണ്ടംകുളത്തി ജേക്കബ് (ചാക്കു–89) അന്തരിച്ചു. സംസ്‌കാരം ഇന്ന് 9ന് ചെറുപുഷ്‌പം പള്ളിയിൽ. ഭാര്യ: പുത്തൻചിറ മാളിയേക്കൽ കൂനൻ പരേതയായ കുഞ്ഞായി. മക്കൾ: മേരി, വർഗീസ്. മരുമക്കൾ: മലയാറ്റൂർ പനഞ്ചിക്കൽ ടോമി, ലിസി.

ഇടപ്പള്ളി നോർത്ത്:മോഹനമന്ദിരം ബാലൻ മേനോൻ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: ഗോപകുമാർ ഉങ്കശ്ശേരിൽ (സെക്രട്ടറി എൻഎസ്എസ് കരയോഗം ഇടപ്പള്ളി നോർത്ത്), കവിത. മരുമക്കൾ: സുരേന്ദ്രൻ, സേതുലക്ഷ്മി. സഞ്ചയനം വ്യാഴം 9ന്.

ഫോർട്ട്‌കൊച്ചി:നെല്ലുകടവ് പുളിപറമ്പിൽ പി.എ. നവാസിന്റെയും സീമയുടെയും മകൾ നസ്രിൻ (21) അന്തരിച്ചു. കബറടക്കം നടത്തി.

പനങ്ങാട്:മഹാഗണപതി ക്ഷേത്രത്തിനു സമീപം ശ്രീവിനായകത്തിൽ പരേതനായ ഡോ. ഷൺമുഖത്തിന്റെ ഭാര്യ അരുണ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: ശ്യാം, രമ, രശ്മി. മരുമക്കൾ: സുസ്മിത, ലാജി, ഗിരികുമാർ.

ശ്രീമൂലനഗരം:ശ്രീഭൂതപുരം മനപ്പാടത്ത് അബ്ദുൽ സലാം (65) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സുഹറ. മക്കൾ: സബിത, സാഹിത, സജീത്. മരുമക്കൾ: സാബിർ, തസ്‍ലിം, നർഗീസ്.

ശ്രീമൂലനഗരം:ശ്രീഭൂതപുരം തറയിൽ പരേതനായ ഷംസുദീന്റെ ഭാര്യ സുബൈദ (58) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: നൗഫൽ, നഫീല, നൗഷാദ്. മരുമക്കൾ: റാഹത്ത്, സലാം.

കൊങ്ങോർപിള്ളി:വനംവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ചിങ്ങന്തറ ജോസഫ് വിൻസന്റ് (79) അന്തരിച്ചു. സംസ്കാരം തിങ്കൾ 4ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: കുറ്റിക്കാട്ടുകര നടുവത്തേഴത്ത് കൊച്ചുത്രേസ്യ. മക്കൾ: ജോഫിൻ, ഫാ. സേവ്യർ (ഘാന), ബിനിറ്റ്. മരുമക്കൾ: ടിങ്കു, അനിൽ.

തൃപ്പൂണിത്തുറ:വൈമീതി വെളിപ്പറമ്പിൽ പി.എൻ. തങ്കം (85) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: കൃഷ്ണകുമാർ, വി.വി. ഷാജി. മരുമക്കൾ: രജനി, മാലിനി.

പനമ്പിള്ളിനഗർ:എൻജെകെ നാരായണീയം അപ്പാർട്മെന്റിൽ ആർ. ഈശ്വരൻ (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: കിരൺകുമാർ, അരുൺ കുമാർ. മരുമക്കൾ: രേഖ, സ്മിത.

കാക്കനാട്:വാഴക്കാല മലമേൽ എം.ജെ. ഏബ്രഹാമിന്റെ (പൊതുമരാമത്ത് കോൺട്രാക്ടർ) ഭാര്യ ത്രേസ്യാമ്മ (70) അന്തരിച്ചു. സംസ്കാരം നടത്തി. കപ്പിത്താൻപറമ്പ് കുടുംബാംഗമാണ്. മക്കൾ: ബോബി (പൊതുമരാമത്ത് കോൺട്രാക്ടർ), ബിബി (ഗ്ലോബൽ പബ്ലിക് സ്കൂൾ), ബെബി (പൊതുമരാമത്ത് കോൺട്രാക്ടർ). മരുമക്കൾ: നീനു (നൈപുണ്യ പബ്ലിക് സ്കൂൾ), സുരേഷ് (ടോക് എച്ച് പബ്ലിക് സ്കൂൾ), ഗീതു (പോസ്റ്റ് ഓഫിസ്).

പിറവം:മ‌ുളക്ക‌ുളം വടക്കേക്കര തേനേത്ത‌ുനിരപ്പേൽ തോമസ് (90) അന്തരിച്ച‌ു. സംസ്കാരം ഇന്ന് 3 മ‌ുളക്ക‌ുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: മോനിപ്പിള്ളി പ‌ുതിയക‌ുന്നേൽ അന്നമ്മ. മക്കൾ: സെബാസ്റ്റ്യൻ (കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ), റോയ്, മോളി, പരേതരായ ജോണി, ക‌ുര്യാച്ചൻ. മര‍ുമക്കൾ: സലോമി, ബീന, സാറാമ്മ, ലിൻസി, തോമസ് കട‌ുത്ത‌ുര‌ുത്തി.

കുറുമശേരി:മാക്കോലി ചന്ദ്രൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് ആലുവ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഷനിൽ, നിഷ. മരുമക്കൾ: രജിത, രാജേഷ്.

കോതമംഗലം:ഓലിയപ്പുറത്ത് പരേതനായ ഒ.കെ. ദേവസിക്കുട്ടിയുടെ മകൻ ഡാഡു ഡേവീസ് (69) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : അഞ്ചിരി മുടയാനിക്കൽ ആനി. മകൾ: ഡൈന (കാനഡ). മരുമകൻ: മുതലക്കോടം കേളകത്ത് ജോജി ജോൺ (കാനഡ).

എഴുപുന്ന:കൊല്ലംപറമ്പിൽ കെ.ഇ. ജോസഫ് (കുഞ്ഞപ്പൻ–74) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് എഴുപുന്ന ക്വീൻ ഓഫ് പീസ് പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: അനീഷ്, ആഷ, അഞ്ജലി, സിസ്റ്റർ ക്ലരീത്ത (റോം). മരുമക്കൾ: ലൈന, വിനോയ്, ഷിനിൽ.

പെരുമ്പാവൂർ:കാവുംപുറത്ത് കക്കാട്ട് ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഓമന (58) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. രായമംഗലം വലിയ തോമ്പ്ര കുടുംബാംഗമാണ്. മക്കൾ: മിഥുൻ, ചിത്ര. മരുക്കൾ: ക്യഷ്ണേന്ദു, സജി.

നിലംപതിഞ്ഞിമുകൾ:നിലംപുതുവിൽ വേലായുധൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് അത്താണി ശ്മശാനത്തിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: രവി, മോഹനൻ, ജയൻ, നാരായണൻകുട്ടി, ഗീത. മരുമക്കൾ: തങ്കമണി, ഗിരിജ, വൽസല, രമണി, സത്യൻ.

ചൂണ്ടി:കൊച്ചി ഹോട്ടൽ ഇന്റർനാഷനലിൽ അക്കൗണ്ട്സ് മാനേജറായിരുന്ന വടയമ്പാടി തെക്കേടത്ത് ടി.എം. മാത്യൂസ് (60) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എരവത്തുകുഴി മിനി. മക്കൾ: ആൽഫ്രഡ് (സോഫ്റ്റ്‍വെയർ എൻജിനീയർ), ക്രിസ്റ്റോഫ്. മരുമകൾ: രേഷ്മ.

കോലഞ്ചേരി:പാങ്കോട് മേടശേരി പുത്തൻപുരയിൽ ഗോപാലൻനായരുടെ ഭാര്യ രാധാമണി (മണി–77) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. മക്കൾ: പ്രദീപ്, പ്രസാദ്, അജിത, സന്തോഷ്. മരുമക്കൾ: പ്രസന്ന, പ്രസന്ന, രജനി.

അയ്യമ്പിള്ളി:മനപ്പിള്ളി വലിയതറയിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (83) അന്തരിച്ചു. സംസ്കാരം നടത്തി . മക്കൾ: ശോഭ, ബേബി, രമ, ഷാജി (ചെറായി രാമവർമ യൂണിയൻ ഹൈസ്‌കൂൾ). മരുമക്കൾ: ബി.വി. പുഷ്‌ക്കരൻ (സിപിഎം വൈപ്പിൻ ഏരിയ കമ്മറ്റി അംഗം), രഘു, സുധീഷ്, സിന്ധു.

പറവൂർ:പട്ടണം കണ്ണഞ്ചക്കശേരിൽ കെ.കെ. അബ്ദുൽ ജമാൽ (65) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: പ്യാരിജാൻ. മക്കൾ: മുഹമ്മദ് സായിദ് (ദുബായ്), അഡ്വ. സീനമോൾ, അഡ്വ. സെബീന. മരുമക്കൾ: സുധീർ (ബിസിനസ്, ആലുവ), ഷഹീൽ (കുവൈത്ത്), ഫാരിസ.

മൂവാറ്റുപുഴ:കടാതി മുള്ളനാക്കുടിയിൽ എം.കെ. സൂരജ് (വാവ-45) അന്തരിച്ചു. സംസ്‌കാരം ഇന്ന് 4ന് മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: മാറാടി മങ്ങമ്പ്ര രേഷ്മ. മകൾ: അവ്‌നി.

പാമ്പാക്ക‌ുട:മേമ‌ുറി പാലയ്‌ക്കാത്തടത്തിൽ പരേതനായ വർക്കിയ‌ുടെ ഭാര്യ ഏലിയാമ്മ (104) അന്തരിച്ച‌ു.സംസ്‍കാരം ഇന്ന് 11ന് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കടമറ്റം ആനകല്ല‌ുങ്കൽ ക‌ുട‌ുംബാംഗമാണ്. മക്കൾ: അന്നമ്മ, സാറാമ്മ, മേരി, പൗലോസ്, പരേതരായ മറിയാമ്മ, വർഗീസ്, ലീല. മര‍ുമക്കൾ: മേരി, പാമ്പാക്ക‌ുട കാളക‌ുഴിയിൽ കുര്യാക്കോസ്, ഷാലി, പരേതരായ ക‌ുര്യാക്കോസ്, ചാക്കോച്ചൻ, ചാക്കോ, പോൾ.

കളമശേരി:ചങ്ങമ്പുഴ നഗർ ഹരിതത്തിൽ പരേതനായ എൻ. കൃഷ്ണപിള്ളയുടെ ഭാര്യ സുധർമ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന്. മക്കൾ: രാജി, രവി. മരുമക്കൾ: സുഭാഷ്, ബിന്ദു.

പാലാരിവട്ടം:പള്ളിനട ഇലവുങ്കൽ പരേതനായ ഇ.പി. ഏണസ്റ്റിന്റെ മകൻ ബോണി (49) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ.

എരൂർ:കോഴിപ്പറമ്പിൽ സന്തോഷിന്റെയും ജയയുടെയും മകൾ അഞ്ജലി (23) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

പള്ളുരുത്തി:നികർത്തിൽ രവീന്ദ്രന്റെ ഭാര്യ വിമല (73) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: വിനോദ് , വികാസ്, ബിജു. മരുമക്കൾ: ബിന്ദു, സ്മിത, ധനുഷ്.

ആലുവ:എടയപ്പുറം ചൊള്ളങ്ങൽ പത്മനാഭൻ (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ: ധന്യ, ധനുജ, ധനുഷ. മരുമക്കൾ: ബിബിൻജിത്ത് കുമാർ, മനോജ്, സിനോജ്.

മലയിടംതുരുത്ത്:മാക്കീനിക്കര പുത്തൻപുരയ്ക്കൽ ഏബ്രഹാമിന്റെ ഭാര്യ മറിയം (85) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് ഊരക്കാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: പൗലോസ്, വർഗിസ്, പരേതനായ തോമസ്. മരുമക്കൾ: അന്നു, റാഹേൽ, ജീന.

മാമംഗലം:മണുവേലിപ്പറമ്പിൽ റോക്കി സ്റ്റീഫന്റെ ഭാര്യ ടെസി (ആഗ്നസ്–77) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് മാമംഗലം മൗണ്ട് കാർമൽ പള്ളിയിൽ. മക്കൾ: അനീഷ്യസ് (ചൈതന്യ ഗ്രാനൈറ്റ്സ്, ഇടപ്പള്ളി), സ്മിത. മരുമക്കൾ: ടിന്റു,ജോർജ് (നേവൽബേസ്).

എളമക്കര:പുതുക്കലവട്ടം രാമപുരം വീട്ടിൽ നാരായണൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: ശകുന്തള. മക്കൾ: സ്മിത,സന്ധ്യ. മരുമക്കൾ: സിജു (നിപ്പോൺ ടൊയോട്ട), അഡ്വ. പ്രഗുൽ.

വെളിയത്തുനാട്:തടിക്കക്കടവ് കോന്നംപറമ്പിൽ (പാറേലിൽ) കെ.എം. മുഹമ്മദ് (മാമു–52) അന്തരിച്ചു. കബറടക്കം ഇന്ന് 10.30ന് തടിക്കകടവ് ജുമാമസ്ജിദിൽ. ഭാര്യ: വാഹിദ. മക്കൾ: ഫാത്തിമ, അയിഷ, ഫസൽ. മരുമക്കൾ: ഷിഹാബ്, അജ്മൽ അലി.

വടുതല:പുഷ്പക റോഡ് കളപ്പുരക്കൽ ജോസഫ് ലിവേര (73) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: മിൽട്ടൻ ലിവേര, ആന്റണി ലിവേര, മേരി ലിൻഡ. മരുമക്കൾ: നിത, നിമ്മി, ദീപു.

Snap By : Saji k Varghese
Post Your Snaps
Post Your News