പെരിഞ്ചാൻകുട്ടി പ്ലാന്റേഷനിൽ കുടിൽ കെട്ടി താമസം: ആദിവാസി സംഘം അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ ആദിവാസികളുടെ കുടിൽ കെട്ടിയയിടത്ത്  പൊലീസും വനപാലകരും. പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ ആദിവാസികളുടെ കുടിൽ കെട്ടിയയിടത്ത് പൊലീസും വനപാലകരും.

അടിമാലി∙ വനംവകുപ്പിന്റെ അധീനതയിലുള്ള പെരിഞ്ചാൻകുട്ടി പ്ലാന്റേഷനിൽ കുടിൽ കെട്ടി താമസത്തിനെത്തിയ ഏഴ് അംഗ ആദിവാസി സംഘത്തെ വനപാലകരും പൊലീസും ചേർന്ന് അറസ്റ്റ്ചെയ്തു. കുളമാവ് പാറശേരിൽ റെജോ ജോൺസൺ (28), കുത്തുങ്കൽ ഇലഞ്ഞിക്കൽ ജോർജ് ഐസക്ക് (76), മച്ചിപ്ളാവ് തുമ്പിപ്പാറക്കുടി ഗോപാലൻ നാഗൻ (46), മച്ചിപ്ളാവ്കുടിയിൽ നിന്നുള്ള ജിജു കൃഷ്ണൻ (40), അഴകൻ പൂലാൻ (48), മച്ചിപ്ളാവ് ബഥേൽ വീട്ടിൽ സൂര്യൻ ചക്കൻ (52), സജി കൃഷ്ണൻ (37) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രിയാണ് ഇവർ സംഘമായെത്തി പ്ലാന്റേഷനിൽ പ്ളാസ്റ്റിക് പടുത ഉപയോഗുച്ച് കുടിലുകൾ നിർമിച്ചത്. വിവരം അറിഞ്ഞെത്തിയ പെരിഞ്ചാൻകുട്ടി സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ കെ.വി.സുരേഷ്, മച്ചിപ്ലാവ് ഫോറസ്റ്റ് സെക്​ഷൻ ഓഫിസ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ അഖിൽ ബാബു, വെള്ളത്തൂവൽ എസ്ഐ എസ്.ശിവലാൽ, അടിമാലി എസ്ഐ ടി.എ.അബ്ദുൽ സത്താർ എന്നിവരുടെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ചിന്നക്കനാൽ സിങ്കുകണ്ടം ആദിവാസി കോളനിയിൽ നിന്നും 2009 ൽ പെരിഞ്ചാൻകുട്ടി വനമേഖലയിലെത്തി കുടിൽകെട്ടി താമസിച്ച ആദിവാസികളിൽ 19 കുടുംബങ്ങൾ ഒഴികെയുള്ളവരെ സർക്കാർ കുടിയൊഴിപ്പിച്ചിരുന്നു. ഇവിടെ നിലനിർത്തിയ കുടുംബങ്ങൾ ഉൾപ്പെടെയുള്ള ഭൂരഹിതർക്ക് ഭൂമി നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഏഴ് ആദിവാസി കുടുംബങ്ങൾ പെരിഞ്ചാൻകുട്ടി പ്ലാന്റേഷനിൽ കുടിൽ കെട്ടിയത്. പ്ലാസ്റ്റിക് ഷീറ്റുകളും കാട്ടുകമ്പുകളും ഉപയോഗിച്ച് താൽക്കാലികമായി നിർമിച്ച ഷെഡുകൾ പൊലീസ് സഹായത്തോടെയാണ് വനപാലകർ നീക്കം ചെയ്‌തത്.

അറസ്റ്റിലായ ആദിവാസികളെ അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. അടിമാലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.എൻ.സുരേഷ്, വെള്ളത്തൂവൽ എസ്ഐ: എസ്.ശിവലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ നായർ, മൂന്നാർ ഡിവൈഎസ്‌പി ഡി.എസ്.സുനീഷ് ബാബു, ഇടുക്കി തഹസിൽദാർ എസ്.ശ്രീജിത് എന്നിവരും സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.