go

ഷട്ടറിനിടയിലൂടെ മീനുകൾ താഴേക്ക്; പെറുക്കാൻ ശ്രമിച്ചവർക്ക് പൊലീസിന്റെ അടിയും

Idukki Dam
SHARE

ചെറുതോണി∙  ഷട്ടർ ഉയർത്തിയപ്പോൾ വെള്ളം കുതിച്ചു പാഞ്ഞു. ഷട്ടറിനിടയിലൂടെ മീനുകൾ താഴേക്കു പതിച്ചു. മീനുകൾ പെറുക്കാൻ ശ്രമിച്ചവർക്ക് പൊലീസിന്റെ അടിയും കിട്ടി. ചെറുതോണിപ്പുഴയുടെ അരികിലെത്താൻ ശ്രമിച്ചവരെയും പൊലീസ് വിരട്ടിയോടിച്ചു.   അണക്കെട്ടിൽ നിന്നൊഴുകിയെത്തിയ വെള്ളം ചെറുതോണി പ്പുഴയിൽ ഏതാണ്ട് അഞ്ചടി ഉയരത്തിൽ 50 മീറ്റർ വീതിയിൽ ഒഴുകി.

വെള്ളപ്പാച്ചിലിൽ അപകടമൊന്നും ഉണ്ടായില്ല. ചെറുതോണിയിലെ ഉപേക്ഷിച്ച ചെക്ക് ഡാമിൽ തട്ടിത്തെറിച്ച് ബസ് സ്റ്റാഡിനെ തൊട്ടുരുമ്മി പാലത്തിനു താഴെക്കൂടി ശാന്തമായാണ് ഒഴുകിയത്. തടിയമ്പാട് ചപ്പാത്തിലെത്തിയപ്പോൾ സ്വഭാവം മാറി. ചപ്പാത്ത് കവിഞ്ഞൊഴുകി. ചപ്പാത്തിന്റെ ഇരുകരകളിലും കാവൽ നിന്ന പൊലീസ്, വാഹനഗതാഗതം നിരോധിച്ചു.  അഗ്നിശമന സേനയും ആംബുലൻസ് യൂണിറ്റും കാവൽ നിന്നു.

ചെറുതോണിപ്പുഴയിലൂടെ വെള്ളമൊഴുകി വെള്ളക്കയത്തെത്തി പെരിയാറുമായി ചേർന്ന് തടിയമ്പാട്, കരിമ്പൻ, കീരിത്തോട്, ലോവർ പെരിയാർ അണക്കെട്ടിലെത്തി. തുടർന്ന് കരിമണൽ വഴി എറണാകുളം ജില്ലയിലെ ആലുവാപ്പുഴയിലെത്തി. 

തൊടുപുഴ–പുളിയന്മല സംസ്ഥാന പാതയുടെ ഭാഗമായ ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങൾ 10 കിലോമീറ്റർ അകലെ കരിമ്പനിൽ നിന്നു കൊച്ചുകരിമ്പൻ പാലത്തിലൂടെ തിരിച്ചു വിട്ടു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama