go

ഇടുക്കിയുടെ ഉയിർത്തെഴുന്നേൽപിന് വേണ്ടത്

SHARE

'ഒരുമിച്ചു നിൽക്കണം' - ജോയ്സ് ജോർജ് എംപി

സുരക്ഷിതമായ ജീവിത സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണു പുനർനിർമാണം ലക്ഷ്യം വയ്‌ക്കുന്നത്. ഏറ്റവും ആധുനികമായ റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാർത്താ വിതരണ മാർഗങ്ങൾ ഉൾപ്പെടെയുള്ള പശ്ചാത്തല വികസനം ഉറപ്പുവരുത്തണം. കൃത്യമായ മാസ്റ്റർ പ്ലാൻ തയാറാക്കി സമയബന്ധിതമായി പുനർനിർമാണം പൂർത്തിയാക്കാൻ കഴിയണം.  

'വേണം പുനരധിവാസം' - പി.ജെ.ജോസഫ് എംഎൽഎ

വീടുകൾ തകർന്നവരെ പുനരധിവസിപ്പിക്കുന്നതിനായി പകരം സ്ഥലം കണ്ടെത്തേണ്ടതുണ്ട്. റോഡുകൾ പുനർനിർമിക്കുന്നതിനായി ഈ സീസൺ പ്രയോജനപ്പെടുത്തണം. നടപടിക്രമം ലഘൂകരിച്ച് വർക്ക് അറേഞ്ച് ചെയ്യാനുള്ള നടപടി സ്വീകരിക്കണം.  

'അതിജീവന പാക്കേജ്' - റോഷി അഗസ്റ്റിൻ എംഎൽഎ

വീടുകളും കൃഷിയിടങ്ങളും നശിച്ചവരെ പുനരധിവസിപ്പിക്കുന്നതിനായി ഇടുക്കിക്കു പ്രത്യേക പാക്കേജ് നടപ്പാക്കണം. വീടു നഷ്ടപ്പെട്ടവരെ താമസിപ്പിക്കാൻ കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ പ്രയോജനപ്പെടുത്തണം. ഇടുക്കിക്കാരുടെ അതിജീവനത്തിനായി ഭരണ – പ്രതിപക്ഷ കക്ഷികൾ ഒരു കുടക്കീഴിൽ അണിനിരക്കണം.  കൃഷി നശിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണം.  കൃഷിക്കാർക്കായി പലിശരഹിത വായ്പ അനുവദിക്കണം. 

'പദ്ധതി വേണം' - ഇ.എസ്.ബിജിമോൾ എംഎൽഎ

ജില്ലയിലെ കൃഷിക്കാരെ സംരക്ഷിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കണം. കാർഷിക കടങ്ങളും വായ്പകളും എഴുതിത്തള്ളണം. വീണ്ടും കൃഷിയിറക്കുന്നതിനു സഹായം നൽകണം. കർഷകർക്ക് അടിയന്തര സഹായം അനുവദിക്കണം. 

'നിയമ തടസ്സം മാറ്റണം' - എസ്.രാജേന്ദ്രൻ എംഎൽഎ

ജില്ലയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം. നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കുന്നതിനു നിയമപരമായ തടസ്സങ്ങൾ ലഘൂകരിക്കണം.  

 'സ്ഥിരം സംവിധാനം' - കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പ്രകൃതിദുരന്തങ്ങൾക്ക് ഇരയാകുന്നവരെ പുനരധിവസിപ്പിക്കാൻ സ്ഥിരം സംവിധാനം വേണം. ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞവർ, ക്യാംപുകൾ അടച്ചതോടെ ഇപ്പോൾ അനാഥാവസ്ഥയിലാണ്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama