go

പൊലീസ് പിടിക്കുന്നു, മദ്യശാലയിൽ പോകാൻ സൗജന്യ ബസ് പാസ് വേണം; കലക്ടർക്ക് അപേക്ഷ!

bar-shop
SHARE

മറയൂർ ∙ ഗ്രാമത്തിൽ സർക്കാരിന്റെ മദ്യവിൽപനശാല ഇല്ലാത്തതിനു പരിഹാരമായി ദൂരെയുള്ള മദ്യശാലകളിൽ പോകാൻ സൗജന്യ ബസ് പാസ് ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ !തമിഴ്‌നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കർഷകൻ ചെങ്കോട്ടയ്യൻ  ആണു ബസ് പാസിനായി ഈറോഡ് കലക്ടർക്കു അപേക്ഷ നൽകിയത്.


ദൂരെയുള്ള മദ്യഷോപ്പിലേക്ക് ബൈക്കിൽ പോയി മദ്യപിച്ച് വരുമ്പോൾ പൊലീസ് പിടികൂടി പലതവണ പിഴ അടപ്പിച്ചു.
തന്റെ ഗ്രാമത്തിൽ  മദ്യഷോപ് തുടങ്ങുകയോ മദ്യം വാങ്ങാൻ പോകാനുള്ള ബസ് പാസ് അനുവദിക്കുകയോ ചെയ്യണമെന്നതാണ് ചെങ്കോട്ടയ്യന്റെ ആവശ്യം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama