go

മൂന്നാറിൽ താപനില താഴോട്ട് ; കണക്കുകളില്ലാതെ കാലാവസ്ഥാ വകുപ്പ്

munnar-snow-10
SHARE

തൊടുപുഴ ∙ മൂന്നാറിൽ ദിവസങ്ങളായി താപനില പൂജ്യത്തിനു താഴെയെത്തിയിട്ടും കണക്കുകൾ ഔദ്യോഗികമായി രേഖപ്പെടുത്താനാവാതെ കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്തരീക്ഷ താപനില രേഖപ്പെടുത്തുന്ന 12 നിരീക്ഷണ കേന്ദ്രങ്ങളാണ്  വകുപ്പിനുള്ളത്. ഈ കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കുകൾ മാത്രമേ ഔദ്യോഗികമായി രേഖപ്പെടുത്തൂ. മൂന്നാർ ചെണ്ടുവരൈയിലെ കണ്ണൻദേവൻ തോട്ടത്തിൽ ഇന്നലെ കുറഞ്ഞ താപനില മൈനസ് 4 ആണ്.

യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഉപാസി) മൂന്നാർ നല്ലതണ്ണിയിലെ കേന്ദ്രത്തിൽ  2ന് താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരാണ് നടപടിയെടുക്കേണ്ടതെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

12 കേന്ദ്രങ്ങൾ

ഇപ്പോൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുള്ളത് ഇവിടെയൊക്കെ : തിരുവനന്തപുരം വിമാനത്താവളം, തിരുവനന്തപുരം സിറ്റി, പുനലൂർ, ആലപ്പുഴ, കോട്ടയം, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി നാവികസേനാ വിമാനത്താവളം, തൃശൂർ വെള്ളാനിക്കര, പാലക്കാട്, കോഴിക്കോട് ബീച്ച്, കരിപ്പൂർ വിമാനത്താവളം, കണ്ണൂർ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1968 ജനുവരി 8ന് പുനലൂരിൽ രേഖപ്പെടുത്തിയ 12.9 ‍ഡിഗ്രി സെൽഷ്യസാണ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama