go

റവന്യു ഓഫിസുകൾ വെബ്‌കാസ്റ്റ് സംവിധാനത്തിൽ ബന്ധിപ്പിക്കുന്ന ആദ്യ ജില്ലയായി ഇടുക്കി

SHARE

തൊടുപുഴ ∙ ഭരണ നടപടികൾ വേഗത്തിലാക്കാനും തീരുമാനങ്ങൾ പെട്ടെന്നു നടപ്പാക്കാനും സഹായിക്കുന്ന വിധം എല്ലാ റവന്യു ഓഫിസുകളെയും വിഡിയോ കോൺഫറൻസ്, വെബ്‌കാസ്റ്റ് സംവിധാനം വഴി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി ഇടുക്കി.  ജില്ലയുടെ ഭൂമിശാസ്‌ത്രപരമായ പരിമിതികളെ മറികടന്ന് ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിയാലോചനകൾ വേഗത്തിലാക്കാനും അതിന്റെ ഫലം ജനങ്ങളിൽ പെട്ടെന്ന് എത്തിക്കാനും ഈ സംവിധാനം ഉപകരിക്കും. 

ജില്ലയിലെ ഓരോ സ്ഥലത്തും നടക്കുന്ന സംഭവങ്ങൾ സ്‌മാർട് ഫോൺ വഴി ജില്ലാ ആസ്ഥാനത്തിരുന്നു കാണാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും സാധിക്കും. ഈ സംവിധാനത്തിന്റെ ഉദ്‌ഘാടനം ഇന്ന് 12 നു ലാൻഡ് റവന്യു കമ്മിഷണർ എ.ടി.ജയിംസ് നിർവഹിക്കും.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജില്ലയിലെ മുഴുവൻ റവന്യു ഓഫിസുകളും വിഡിയോ കോൺഫറൻസ് ആൻഡ് വെബ്‌കാസ്റ്റ് സംവിധാനത്തിനു കീഴിൽ വരുന്നത്. 

നവംബറിൽ ജില്ലയിലെ മുഴുവൻ താലൂക്കുകളും ഉടുമ്പൻചോല താലൂക്കിനു കീഴിലുള്ള മുഴുവൻ വില്ലേജുകളും ഈ സംവിധാനത്തിൽ കൊണ്ടുവന്നിരുന്നു. ഇപ്പോൾ അവശേഷിക്കുന്ന 66 വില്ലേജുകളെയും ഈ സംവിധാനത്തിനു കീഴിൽ കൊണ്ടുവന്നു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama