go

എൽഇഡിയും മരം വീണതും പ്രശ്നം; കൗൺസിലിൽ പ്രതിഷേധം

 Idukki News
തൊടുപുഴ നഗരത്തിലെ തെരുവു വിളക്കുകൾ തെളിക്കാത്തതിലും പുഴയിലേക്കു വീണ മരം വെട്ടി നീക്കാത്തതിനുമെതിരെ ബിജെപി കൗൺസിലർമാർ പ്ലാക്കാർഡുകളുമായി കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചപ്പോൾ.
SHARE

തൊടുപുഴ ∙ നഗരത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ തെളിയാത്ത എൽഇഡി ലൈറ്റുകൾ തെളിക്കുക, 4 മാസം മുൻപു നഗരസഭാ പാർക്കിൽ നിന്നു പുഴയിലേക്കു വീണ മരം വെട്ടി നീക്കുക എന്നീ ആവശ്യങ്ങളുമായി നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധം.

പ്ലക്കാർഡുകളുമായി ബിജെപി കൗൺസിലർമാരും തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാരും രംഗത്തു വന്നതോടെ പ്രതിഷേധം ശക്തമായി. ബിജെപി കൗൺസിലർമാർ അരമണിക്കൂർ എഴുന്നേറ്റ് നിന്നു പ്രതിഷേധിച്ചു. ബിജെപി കൗൺസിലർ ബാബു പരമേശ്വരനാണ് വിഷയം ഉന്നയിച്ചത്. 

മരം വെട്ടി നീക്കാൻ കൗൺസിൽ യോഗത്തിൽ വച്ചുതന്നെ ആളെ ഏർപ്പാടാക്കുകയും എൽഇഡി ലൈറ്റുകളുടെ പ്രശ്‌നം ഉടൻ പരിഹരിക്കാമെന്നു നഗരസഭാധ്യക്ഷ മിനി മധു ഉറപ്പു നൽകുകയും ചെയ്തതോടെ പ്രതിഷേധം അവസാനിപ്പിച്ചു.‍

ചെയർപഴ്സന് എതിരെ ബഹളം

ഇടതു മുന്നണി അധികാരത്തിലെത്തിയതോടെ നഗരസഭ കൗൺസിലിനു മതേതര മുഖമുണ്ടായെന്ന് ചെയർപഴ്സൻ മിനി മധുവിന്റെ പത്രസമ്മേളനത്തിലെ പ്രസ്താവനയ്ക്കെതിരെ കൗൺസിൽ യോഗത്തിൽ ബഹളം.

നഗരസഭ രൂപീകൃതമായ നാൾ മുതൽ മതേതര മുഖമാണ് കൗൺസിലിനുള്ളതെന്നും ചെയർപഴ്സൻ പരാമർശം പിൻവലിക്കണമെന്നും മുസ്‍ലിം ലീഗ് കൗൺസലർ എ.എം. ഹാരിദ് ആവശ്യപ്പെട്ടു. പ്രസ്താവനകളെ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നു മിനി മധു മറുപടി നൽകി.

2018–19 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ശുചിത്വ അതിവേഗ മാലിന്യ സംസ്കരണ പദ്ധതിക്ക് കൃഷിഭവനു കെട്ടിട നിർമാണത്തിനു ഫണ്ട് അനുവദിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗം ടി.കെ. സുധാകരൻ നായർ രംഗത്തെത്തി. ഇതു വീണ്ടും ബഹളത്തിനു വഴി വച്ചു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama