go

താലൂക്ക് ആശുപത്രിക്ക് പുതിയ മുഖം

  Idukki News
അടിമാലി താലൂക്ക് ആശുപത്രിക്കായി 2 വർഷം മുൻപു നിർമാണം പൂർത്തിയായ 4 നില കെട്ടിടം.
SHARE

അടിമാലി ∙ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിലെ 3 നിലകളുടെ ഉദ്ഘാടനം ഫെബ്രുവരി 15നു മുൻപു നടത്തും.  4 നിലകളിലായി 20000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം ആണിത്. ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള പ്രശ്നങ്ങൾ കണക്കിലെടുത്താണ് 3 നിലകളുടെ ഉദ്ഘാടനം ഫെബ്രുവരി 15നു മുൻപു നടത്താൻ തീരുമാനിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ പറഞ്ഞു.

2015 ഓഗസ്റ്റ് 22ന് ആരംഭിച്ച കെട്ടിട നിർമാണം 2 വർഷം മുൻപ് പൂർത്തീകരിച്ച് അധികൃതർക്കു താക്കോൽ കൈമാറി. എന്നാൽ ലിഫ്റ്റ്, വയറിങ് ജോലികളുമായി ബന്ധപ്പട്ട് ഉണ്ടായ അനാസ്ഥയാണു ഉദ്ഘാടനത്തിന് തടസ്സമായത്. ഒരു മാസം മുൻപ് കലക്ടർ കെ. ജീവൻബാബു ആശുപത്രി സന്ദർശിക്കുകയും കെട്ടിടം തുറന്നു കൊടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. 

ട്രാൻസ്ഫോമർ, ലിഫ്റ്റ് എന്നിവ സ്ഥാപിക്കുന്നതു സംബന്ധിച്ച് അടിയന്തര നടപടിയെടുക്കണമെന്നു ബന്ധപ്പെട്ടവർക്കു നിർദേശവും നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടികൾക്കു കുറച്ചുകൂടി വേഗം കൈവന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama