go

തീരുമാനമായിട്ട് അറിയിച്ചാൽ തങ്ങൾ എത്താമെന്ന് പിഡബ്ല്യുഡി

 Idukki News
അടിമാലി കോടതി വഴിയിൽ പൊലീസ് ക്വാർട്ടേഴ്സിനു സമീപം ഗേറ്റ് സ്ഥാപിക്കുന്നതിന്റെ പേരിൽ പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ തർക്കം.
SHARE

അടിമാലി ∙ പൊലീസ് ക്വാർട്ടേഴ്സിനു സമീപം മജിസ്ട്രേട്ട് കോടതിയിലേക്കുള്ള റോഡിൽ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം അഭിഭാഷകരും പൊലീസുമായുണ്ടായ തർക്കത്തെ തുടർന്ന് തടസ്സപ്പെട്ടു. അടിമാലി മജിസ്ട്രേട്ടിന്റെ നിർദേശപ്രകാരം പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരാണ് രാവിലെ 10 മണിയോടെ ഗേറ്റ് സ്ഥാപിക്കാനെത്തിയത്.

ഗേറ്റ് സ്ഥാപിക്കാൻ നിശ്ചയിച്ച സ്ഥലം പൊലീസിന്റെ അധീനതയിലുള്ളതാണെന്ന് പൊലീസ് പറയുന്നു.  ഗേറ്റിനുള്ളിലായാണ് പൊലീസ് ക്വാർട്ടേഴ്സുകളും കിണറുമുള്ളത്. വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെത്തി അഭിഭാഷകരുമായി സംസാരിക്കുന്നതിനിടെ ജില്ലാ ജഡ്ജിയും  സ്ഥലത്തെത്തി. നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുതെന്ന് അറിയിച്ച് മടങ്ങി.

കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും എത്തിയതോടെ തർക്കം രൂക്ഷമായി. ഒടുവിൽ കോടതി ഉത്തരവിന്റെ കോപ്പി കാണിച്ചാൽ ഗേറ്റ് സ്ഥാപിക്കൽ എതിർക്കില്ലെന്ന നിലപാടിൽ പൊലീസ് എത്തി. എന്നാൽ വെബ്സൈറ്റിൽ നിന്നു പൊലീസിനോടുതന്നെ ഉത്തരവു പരിശോധിക്കാൻ അഭിഭാഷകർ പറഞ്ഞതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. ഇതോടെ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama