go

വേണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പച്ചക്കറിയും വിളയും

  Idukki News
ഉപ്പുതറ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് ആരംഭിച്ചിരിക്കുന്ന ജൈവ പച്ചക്കറിക്കൃഷി.
SHARE

ഉപ്പുതറ ∙ കാടുകയറിക്കിടന്ന സ്‌റ്റേഷൻ പരിസരത്തു ജൈവരീതിയിൽ പച്ചക്കറികൾ കൃഷി ചെയ്ത് ഉപ്പുതറ പൊലീസ്. 50 സെന്റ് സ്ഥലത്തു ബീൻസ്, വള്ളിപ്പയർ, കാബേജ്, വഴുതന, കോവൽ, ചീര, പച്ചമുളക്, തക്കാളി തുടങ്ങിയവയാണു കൃഷി ചെയ്തിരിക്കുന്നത്. 

പ്രളയകാലത്തെ മികച്ച പ്രവർത്തനത്തിലൂടെ മാതൃകയായ എസ്‌ഐ എസ്.കിരണിന്റെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി ആരംഭിച്ചിരിക്കുന്നത്. ആദ്യം പയർ മാത്രമായി ആരംഭിച്ച കൃഷി ഒരുമാസം മുൻപാണു വിപുലീകരിച്ചത്. 

സിവിൽ പൊലീസ് ഓഫിസർമാരുടെ വീടുകളിൽ നിന്നെത്തിക്കുന്ന ജൈവവളം ഉപയോഗിച്ചാണു കൃഷി. സ്‌റ്റേഷനിലെ 30 പൊലീസുകാരും ഒരേ മനസ്സോടെ ഡ്യൂട്ടിയുടെ ഇടവേളകളിൽ കൃഷിപരിപാലനത്തിനു സമയം കണ്ടെത്തുന്നു. പൊലീസ് കന്റീനിലേക്ക് ആവശ്യമായ പച്ചക്കറികൾ എടുത്തശേഷം ഉദ്യോഗസ്ഥരുടെ വീടുകളിലേക്കു കൊണ്ടുപോകുന്നതിനൊപ്പം സമീപവാസികൾക്കും സൗജന്യമായി നൽകാറുണ്ട്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama