go

കൊടുംവളവിൽ അപകട പരമ്പര

  Idukki News
മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ ഗ്രഹാംസ്‌ലാൻഡ് എസ് വളവിൽ ഇന്നലെ ഉണ്ടായ ബൈക്കപകടം.
SHARE

മൂന്നാർ ∙ 24 മണിക്കൂറിനിടെ ഒരേ സ്ഥലത്ത് 12 വാഹനാപകടങ്ങൾ. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ ഗ്രഹാംസ്ലാൻഡിനും ഫോട്ടോ പോയിന്റിനും ഇടയ്ക്കുള്ള കൊടുംവളവിലാണു അപകട പരമ്പര. വ്യാഴാഴ്ച രാവിലെ ഇതുവഴി ബൈക്കിൽ വന്ന 2 യുവാക്കൾ മൺ റോഡിലേക്ക് ഇറങ്ങി അപകടത്തിൽ പെടുകയായിരുന്നു.  ഈ സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയ ബുധനാഴ്ച ആയിരുന്നു ഇവിടെ കൂടുതൽ അപകടങ്ങൾ ഉണ്ടായത്. 

എസ് ആകൃതിയിൽ കൊടും വളവും കുത്തനെ ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡ് നേരെ ആക്കാൻ കെഡിഎച്ച്പി കമ്പനി 4 വർഷം മുൻപ് സ്ഥലം വിട്ടു നൽകിയതാണ്. പൊതുമരാമത്ത് വകുപ്പ് മണ്ണിട്ട് റോഡ് നിവർത്തിയെങ്കിലും ടാറിങ് നടത്തിയില്ല. കനത്ത മഴയിൽ മണ്ണൊലിച്ച് ഇവിടെ വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.

കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ സ്ഥല പരിചയം ഇല്ലാത്ത ഡ്രൈവർമാർ ഈ മൺ റോഡിലേക്ക് അറിയാതെ പ്രവേശിക്കുമ്പോഴാണ് കുഴികളിൽ വീണ് അപകടം ഉണ്ടാവുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama