go

പച്ചടി ഇൻഡോർ സ്റ്റേഡിയം: ഇളവ് നൽകാൻ തീരുമാനം

SHARE

നെടുങ്കണ്ടം ∙ പച്ചടിയിലെ ഇൻഡോർ സ്റ്റേഡിയത്തിനായുള്ള സ്ഥലമെടുപ്പിൽ റജിസ്ട്രേഷൻ, സ്റ്റാംപ് ഡ്യൂട്ടി ഇളവ് നൽകാൻ കാബിനറ്റ് തീരുമാനം. 25 ലക്ഷം രൂപയാണ് ഇളവ് ലഭിക്കുക. 40 കോടി രൂപ മുതൽമുടക്കുള്ള രാജ്യാന്തര നിലവാരത്തിലുള്ള ഇൻഡോർ സ്‌റ്റേഡിയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നെടുങ്കണ്ടത്ത് ആരംഭിച്ചു.

3നു നടന്ന കാബിനറ്റ് യോഗത്തിലാണ് ധനവകുപ്പ് റജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയത്. ഒരാഴ്ചയ്ക്കകം ഉത്തരവ് പുറത്തിറങ്ങും. കായിക വകുപ്പിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ പച്ചടിയിലെ സ്ഥലം സ്റ്റേഡിയത്തിന് യോജിച്ചതാണെന്നു റിപ്പോർട്ട് നൽകിയിരുന്നു. നെടുങ്കണ്ടം പഞ്ചായത്താണ് സ്ഥലം ഏറ്റെടുത്തു നൽകുന്നത്. 2.42 കോടി രൂപ പഞ്ചായത്ത് നീക്കിവയ്ക്കും.സംസ്ഥാനത്ത് ആദ്യമായാണ് പഞ്ചായത്തിന് ഇത്ര വലിയ തുക ഫീസിനത്തിൽ ധനവകുപ്പ് ഒഴിവാക്കി നൽകുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

വരുന്നത് ഹൈടെക് സ്റ്റേഡിയം

രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള  ഇൻഡോർ സ്‌റ്റേഡിയമാണ് നിർമിക്കുക. ശീതീകരിച്ച ഇൻഡോർ കോർട്ട്, കായിക താരങ്ങൾക്ക് താമസ സ്ഥലവും പരിശീലന കേന്ദ്രവും, ഭക്ഷണശാല, വിപുലമായ വാഹന പാർക്കിങ് സൗകര്യം എന്നിവയാണ് സ്‌റ്റേഡിയത്തിന്റെ ഭാഗമായി ഒരുക്കുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama