go

രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ‘പ്രമോഷൻ’

Idukki News
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന രാജകുമാരി പ്രാഥമികാരോഗ്യകേന്ദ്രം.
SHARE

രാജകുമാരി ∙ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. മൂന്നു മാസത്തിനകം പദ്ധതി പൂർത്തിയാകും. 

നിർമിതിക്കാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചുമതല. 4 പഞ്ചായത്തുകളിലെ സാധാരണക്കാർക്ക് ആശ്രയമായ സർക്കാർ ആശുപത്രിയാണ് ഇത്. ഐപി വിഭാഗത്തിനായി 24 കിടക്കകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും വർഷങ്ങളായി ഒപി മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. 

പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഒപി വിഭാഗത്തിന്റെ സേവനം പൊതുജനങ്ങൾക്കു ലഭ്യമാകും. 

നിലവിൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഒപി വിഭാഗം പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതോടെ 4 ഡോക്ടർമാരെ ആശുപത്രിയിൽ നിലനിർത്തി കൂടുതൽ സമയം ഇവരുടെ സേവനം ലഭ്യമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്ലാർക്ക്, ഹെഡ് നഴ്സ് തസ്തികകൾ കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാരുടെ സേവന–വേതന കാര്യങ്ങൾ ഉൾപ്പെടെ ക്ലാർക്കിന്റെ ജോലികളെല്ലാം ചെയ്യുന്നത് മെഡിക്കൽ ഓഫിസർ തന്നെയാണ്. 2 പ്രധാന തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്നാണു നാട്ടുകാരുടെ ആരോപണം. 

ഒപി വിഭാഗത്തിൽ ദിവസവും ഇരുനൂറിലധികം രോഗികളാണ് എത്തുന്നത്. തസ്തികകളുടെ പുനർനിർണയം പൂർത്തിയാക്കിയാൽ മാത്രമേ കിടത്തി ചികിത്സ ആരംഭിക്കാൻ കഴിയൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

 കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതോടെ ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചു പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയാണു നാട്ടുകാർക്ക്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama