go

തൊടുപുഴ നഗരസഭാധ്യക്ഷയ്ക്കെതിരെ ‌യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടിസ്

SHARE

തൊടുപുഴ ∙ നഗരസഭാ ചെയർപഴ്സൻ മിനി മധുവിനെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടിസ് നഗരസഭാ റീജനൽ ജോയിന്റ് ഡയറക്ടർ റാംമോഹൻ റോയിക്ക് കൈമാറി. 

ഇന്നലെ വൈകിട്ട് നഗരസഭാ വൈസ് ചെയർമാൻ സി.കെ.ജാഫറിന്റെ നേതൃത്വത്തിൽ എറണാകുളത്തുള്ള റീജനൽ ഓഫിസിൽ എത്തിയ യുഡിഎഫ് കൗൺസിലർമാരാണ് നോട്ടിസ് നൽകിയത്. ഈ മാസം തന്നെ അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയും വോട്ടെടുപ്പും ഉണ്ടാകുമെന്നാണ് കരുതുന്നത്. അടുത്ത ആഴ്ച തന്നെ ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന കൗൺസിലർമാരുടെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകാൻ തീരുമാനിച്ചത്. 

കഴിഞ്ഞ ജൂൺ 18ന് നറുക്കെടുപ്പിലൂടെ ചെയർപഴ്സൻ പദത്തിൽ എത്തിയതാണ് എൽഡിഎഫിലെ മിനി മധു. യുഡിഎഫിലെ 14 കൗൺസിലർമാരും ഒപ്പിട്ട പ്രമേയമാണ് ഇന്നലെ കൈമാറിയത്.

35 അംഗ കൗൺസിലിൽ  14 പേരുള്ള യുഡിഎഫിനാണ് ഒരാളുടെ മേൽക്കൈ. എൽഡിഎഫിന് 13 പേരും, ബിജെപിക്ക് 8 അംഗങ്ങളുമാണുള്ളത്. അവിശ്വാസം പാസാകണമെങ്കിൽ ആകെയുള്ള അംഗങ്ങളുടെ പകുതിയിൽ കൂടുതൽ പേർ വോട്ട് ചെയ്യണം. ബിജെപി സഹായിച്ചാൽ മാത്രമേ അവിശ്വാസം പാസാകൂ.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama