go

ജലക്ഷാമത്തിൽ നാട്; പൈപ്പ് പൊട്ടലിനില്ല ക്ഷാമം

Idukki News
കോളപ്ര ലക്ഷം വീട് കോളനിയിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
SHARE

കുടയത്തൂർ ∙ കോളപ്ര ലക്ഷം വീട് കോളനിയിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.   മൂന്നു മാസത്തിലേറെയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. പഞ്ചായത്ത് അംഗത്തോടും അധികൃതരോടും പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നു കോളനി നിവാസികൾ പറയുന്നു.

അറുപതോളം കുടുംബങ്ങൾ ആണ് ലക്ഷം വീട് കോളനിയിൽ താമസിക്കുന്നത്. പൈപ്പ് പൊട്ടിയതോടെ കോളനിയിലെ വീടുകളിലേക്ക് വെള്ളം എത്തുന്നില്ല. വേനൽ കനത്തതോടെ ഈ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. പ്രതിദിനം ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് പാഴാകുന്നത്. വിതരണ പൈപ്പിലെ തകരാർ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama