go

പഴനി–ശബരിമല തീർഥാടന പാത;റിപ്പോർട്ട് നൽകാതെ കേരളം

SHARE

രാജകുമാരി ∙ ഒരു വർഷം മുൻപ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി പ്രഖ്യാപിച്ച പഴനി–ശബരിമല തീർഥാടന പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനു തയാറാക്കി നൽകേണ്ട പഠന റിപ്പോർട്ട് വൈകുന്നു. 

പഴനി, കുളുമം, കുറിച്ചിക്കോട്ട, ചിന്നാർ, മറയൂർ, മൂന്നാർ, പൂപ്പാറ, ഉടുമ്പൻചോല, നെടുങ്കണ്ടം, പുളിയന്മല, മുറിഞ്ഞപുഴ, പാഞ്ചാലിമേട്, കൊയ്നാട്, വെള്ളിയങ്കാവ്, കുപ്പക്കയം, ചേന്നാപ്പാറ, മടുക്ക, കനമല, പമ്പ എന്നിവിടങ്ങൾ ചുറ്റിയുള്ള 370 കിലോമീറ്ററാണ് നിർദിഷ്ട പാതയുടെ ദൂരം. മൂന്നാർ മുതൽ പൂപ്പാറ വരെയുള്ള 29 കിലോമീറ്റർ ദൂരം കൊച്ചി–ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായതിനാൽ ബാക്കിയുള്ള 341 കിലോമീറ്റർ റോഡാണ് വീതി കൂട്ടി ദേശീയ നിലവാരത്തിലേക്ക് ഉയർത്തേണ്ടത്. 

2200 കോടിയോളം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ദേശീയ പാത വിഭാഗം പദ്ധതിയുടെ ഡ്രാഫ്റ്റ് കേന്ദ്ര ഉപരി തല ഗതാഗത വകുപ്പിനു കൈമാറിയിട്ടുണ്ട്. പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് നിർദേശിച്ചിരുന്നെങ്കിലും നടപടികൾക്ക് ഒച്ചിന്റെ വേഗമാണ്. 

മൂന്നാർ മുതൽ പൂപ്പാറ വരെ ദേശീയപാത 85 ന്റെ ഭാഗമായതിനാൽ മൂന്നാറിൽ നിന്നു പോതമേട്, 20 ഏക്കർ, കജനാപ്പാറ, രാജകുമാരി നോർത്ത് വഴി പഴനി–ശബരിമല തീർഥാടന പാത പുനർനിശ്ചയിക്കണമെന്നും ആവശ്യമുണ്ട്. ബൈസൺവാലി, രാജകുമാരി തുടങ്ങിയ കാർഷിക മേഖലകളിൽ ഇത് വൻ വികസനത്തിനു വഴിയൊരുക്കും.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama