go

കത്തിക്കയറി പച്ചക്കറിവില

Idukki News
SHARE

 തൊടുപുഴ ∙ പച്ചക്കറി വിപണിയിൽ പല ഇനങ്ങളും വിലക്കയറ്റത്തിന്റെ പിടിയിലേക്ക്. തക്കാളി, വെണ്ടയ്ക്ക, ബീൻസ് തുടങ്ങിയവയുടെ വില കുതിച്ചുയർന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 30 രൂപയായിരുന്ന തക്കാളിക്കു 60 രൂപവരെയാണു കഴിഞ്ഞ ദിവസങ്ങളിൽ ചില്ലറ വിൽപനക്കാർ ഈടാക്കിയിരുന്നത്. 

വെണ്ടയ്ക്ക വില ഉയർന്നു കിലോയ്ക്ക് 56 രൂപയും ബീൻസിനു 48 രൂപയുമായി. മുരിങ്ങക്കായക്കും പൊള്ളുന്ന വിലയാണ്.140 രൂപ വരെയാണു ചില്ലറ വില. പണിമുടക്കിനു തലേദിവസമാണു വിലയിൽ കാര്യമായ വർധനവുണ്ടായതെന്നു കച്ചവടക്കാർ പറയുന്നു.

 പ്രതികൂല കാലാവസ്ഥയാണു വില വർധനവിനു കാരണമായി വിൽപനക്കാർ‌ പറയുന്നത്. മറ്റിനങ്ങളുടെ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. 

പച്ചക്കറി വില ചുവടെ(കിലോഗ്രാമിന്) : 

ക്യാരറ്റ്–40, സവാള–20, ചുവന്നുള്ളി–40, വെളുത്തുള്ളി–40, ഇഞ്ചി–80, വെള്ളരിക്ക–20, പടവലം–30, ക്യാബേജ്–36, കോവയ്ക്ക–40, വഴുതനങ്ങ–40, പാവയ്ക്ക–48, വള്ളിപ്പയർ–48, ബീറ്റ് റൂട്ട്–30, മത്തങ്ങ–20, പച്ചമുളക്(100 ഗ്രാം)–7–8.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama