go

സ്കൂളുകളിൽ മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

Idukki News
SHARE

മൂവാറ്റുപുഴ ∙ സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി മരിയാപുരം നിരവത്ത് മഹേഷ് (36) ആണ് പിടിയിലായത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ തുടർച്ചയായി നടന്ന മോഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. 

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി നൂറിലേറെ മോഷണങ്ങൾ ഇയാൾ നടത്തിയതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ മോഷണം നടന്നത്. സ്‌കൂളിലെ 4 വാതിലുകൾ കല്ലുകൊണ്ട് ഇടിച്ചു തകർത്ത് അകത്തു കടന്ന് ആറായിരം രൂപ കവരുകയും ഓഫിസിലും സ്റ്റാഫ് റൂമിലും സൂക്ഷിച്ചിരുന്ന ഫയലുകളും ഫർണിച്ചറും നശിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നര വർഷത്തിനിടെ 3 മോഷണമാണ് സ്‌കൂളിൽ നടന്നത്. ഇതിനെതിരൈ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama