go

കാഴ്‌ചപരിമിതരുടെ ട്വന്റി 20: മൽസരം ഇന്നു മുതൽ

SHARE

തൊടുപുഴ ∙ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ നാഗേഷ് ട്രോഫിക്കായുള്ള കാഴ്‌ചപരിമിതരുടെ അന്തർ സംസ്ഥാന ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലെ കേരളത്തിന്റെ ഹോം മത്സരങ്ങൾ  തെക്കുഭാഗം കെസിഎ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് 9.30 ന് പി.ജെ.ജോസഫ് എംഎൽഎ ഉദ്‌ഘാടനം നിർവഹിക്കും. ആദ്യ മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ നേരിടും. ഉച്ചയ്ക്ക് 1.30ന് തെലങ്കാന മധ്യപ്രദേശുമായി ഏറ്റുമുട്ടും. 

നാളെ  രാവിലെ കേരള –മധ്യപ്രദേശ്, ഉച്ചകഴിഞ്ഞ് തെലങ്കാന–ഉത്തരാഖണ്ഡ് മത്സരങ്ങൾ നടക്കും. 14ന് രാവിലെ കേരളം–തെലങ്കാന മത്സരം നടക്കും. രഞ്‌ജി ട്രോഫി മാതൃകയിലാണ് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.

6 ടീമുകളടങ്ങുന്ന 4 ഗ്രൂപ്പുകളായാണ് മത്സരം. നിലവിൽ 2 മത്സരങ്ങളിൽ നിന്നായി കേരളത്തിന് 2 പോയിന്റാണുള്ളത്. അബ്ദുൽ മുനാസ് ആണു കേരള ടീം ക്യാപ്റ്റൻ. 

ഫൈനൽ മത്സരം കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള വൈസ് പ്രസിഡന്റ് പി.വി.പ്രശാന്ത്, ട്രഷറർ പി.സന്തോഷ് എന്നിവർ അറിയിച്ചു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama