go

കുരുങ്ങി ഞെരുങ്ങി മൂന്നാർ ടൗൺ

SHARE

മൂന്നാർ ∙ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് 2 ദിവസം മാത്രം ശേഷിക്കെ കുത്തഴിഞ്ഞ് മൂന്നാർ ടൗണിലെ ഗതാഗതം. വട്ടവടയിൽ അഭിമന്യുവിന്റെ കുടുംബത്തിന് പാർട്ടി നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റച്ചടങ്ങിൽ പങ്കെടുക്കാൻ 14 നാണ് മുഖ്യമന്ത്രി വട്ടവടയിൽ എത്തുന്നത്.

മൂന്നാറിൽ ശൈത്യകാല വിനോദസഞ്ചാരികളുടെ വരവ് വർധിച്ചതോടെ ഡിസംബർ 15 ന് ശേഷം വൻ തിരക്കും ഗതാഗതക്കുരുക്കുമാണ്.  ഈ നില തുടർന്നാൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനും യാത്ര ദുഷ്കരമാകും. മൂന്നാർ–മറയൂർ റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഒന്നര ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മൂന്നാർ പട്ടണത്തിൽ 13 ഓട്ടോ സ്റ്റാൻഡുകളാണ് നിലവിലുള്ളത്. ഗതാഗത ഉപദേശക സമിതിയും പൊലീസും നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾക്കു പുറത്തും ഓട്ടോ സ്റ്റാൻഡുകൾ പ്രവർത്തിക്കുന്നു.

ടൗണിൽ മാട്ടുപ്പെട്ടി റോഡ്, പോസ്റ്റ് ഓഫിസ് കവല, ടൗൺ സ്റ്റാൻഡ്, ജിഎച്ച് റോഡ് എന്നിവിടങ്ങളിലാണ് വാഹനക്കുരുക്ക് രൂക്ഷം. വീതി കുറഞ്ഞ റോഡുകളുടെ പകുതി വരെ കയ്യടക്കിയാണ് ഓട്ടോകളുടെ പാർക്കിങ്. ആവശ്യത്തിനു ട്രാഫിക് പൊലീസും ഇല്ല.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama