go

കുട്ടിയാന ചരിഞ്ഞത് ആന്തരിക അണുബാധ മൂലം

SHARE

മൂന്നാർ ∙ മാട്ടുപ്പെട്ടിയിൽ കഴിഞ്ഞ ദിവസം കുട്ടിയാന ചരിഞ്ഞത് ആന്തരിക അണുബാധ മൂലമെന്ന് നിഗമനം. കോട്ടയത്ത് നിന്ന് എത്തിയ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

കൂടുതൽ പരിശോധനകൾക്കായി ആന്തരിക അവയവങ്ങൾ തിരുവനന്തപുരത്തെയും വയനാട്ടിലെയും വെറ്ററിനറി ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേറ്റിങ് ലാബിലേക്ക് അയച്ചു.

  മാട്ടുപ്പെട്ടി ഇക്കോ പോയന്റിലാണ് 7 വയസ്സ് പ്രായമുള്ള പിടിയാന ബുധനാഴ്ച ചരിഞ്ഞത്. തള്ളയാന സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നതിനാൽ വ്യാഴാഴ്ചയാണ് പോസ്റ്റ്മോർട്ടം നടത്താനായത്. മാട്ടുപ്പെട്ടി ജലാശയം നീന്തി മറുകരയിൽ എത്തിയ തള്ളയാന പോസ്റ്റ്മോർട്ടത്തിനിടെ ഇവിടെ തിരിച്ച് എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു.

വനം വകുപ്പ് വാച്ചർമാർ പടക്കം പൊട്ടിച്ചാണ് ആനയെ പിന്തിരിപ്പിച്ചത്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ മാർട്ടിൻ ലോവൻ, റേഞ്ച് ഓഫിസർ നിബു കിരൺ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇൻക്വസ്റ്റ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama