go

വഴിയോരക്കടകൾ ഒഴിപ്പിച്ചു

Idukki News
രാജമലയുടെ പ്രവേശന കവാടമായ അഞ്ചാംമൈലിൽ പാതയോരത്തെ വഴിവാണിഭ കേന്ദ്രങ്ങൾ റവന്യു അധികൃതർ നീക്കം ചെയ്യുന്നു.
SHARE

മൂന്നാർ ∙ ഗതാഗതക്കുരുക്കിൽപെട്ട് യഥാസമയം ചികിത്സ കിട്ടാതെ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം മരിക്കാൻ ഇടയായ രാജമല അഞ്ചാംമൈലിലെ വഴിയോരക്കച്ചവട ഷെ‍ഡുകൾ ഒഴിപ്പിച്ചു.

രണ്ടാഴ്ച മുൻപാണ് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് വരികയായിരുന്ന സുന്ദരത്തിന്റെ വാഹനം ഇവിടെ അര മണിക്കൂറാണ് ബ്ലോക്കിൽ പെട്ടത്.

കലക്ടർ കെ. ജീവൻ ബാബു, സബ് കലക്ടർ ഡോ.രേണു രാജ് എന്നിവർ 2 ദിവസം മുൻപ് എത്തി അഞ്ചാംമൈലിലെ ഗതാഗതക്കുരുക്ക് വിലയിരുത്തിയിരുന്നു. 

ഇവരുടെ നിർദേശപ്രകാരമാണ് റവന്യൂ അധികൃതർ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ ഇന്നലെ ഇവിടത്തെ 30 വഴിയോരക്കടകൾ പൊളിച്ചു നീക്കിയത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama