go

കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ‘കേരളാ ഗേൾ’

ചിന്നമ്മ ജോൺ ഹിമാലയ യാത്രയ്ക്കിടയിൽ
ചിന്നമ്മ ജോൺ ഹിമാലയ യാത്രയ്ക്കിടയിൽ
SHARE

തൊടുപുഴ ∙ 1962 മേയ് 15ന് കാഞ്ചൻജംഗ കൊടുമുടി തലകുനിച്ചത് മലയാളി പെൺകുട്ടി ചിന്നമ്മ ജോണിന്റെ (വി.എം. അന്നക്കുട്ടി) നിശ്ചയദാർഢ്യത്തിനു മുന്നിൽ. കോട്ടയം രാമപുരം എസ്‌എച്ച് ജിഎച്ച്‌എസിലെ അധ്യാപികയായിരിക്കെയാണ് എൻസിസി ഓഫിസറായിരുന്ന ചിന്നമ്മ കേരളത്തിന്റെ പ്രതിനിധിയായി പർവതാരോഹണം നടത്തിയത്. എൻസിസി വേഷത്തിൽ ട്രെയിനുകൾ മാറിക്കയറി തനിച്ചായിരുന്നു ബേസ് ക്യാംപിലേക്കുള്ള യാത്ര.

ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെയുടെ നേതൃത്വത്തിൽ ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്‌റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ബ്രിഗേഡിയർ ജ്യാൻസിങ്, 2 ഡോക്‌ടർമാർ, സംഘാംഗങ്ങളായി 24 പേർ, ഓരോരുത്തർക്കും സഹായത്തിന് ഓരോ ഷേർപ്പകൾ, നൂറിലേറെ ചുമട്ടുകാർ, വഴിയിൽ ഭക്ഷണത്തിനായി ആടുകൾ എന്നിവയുമായി ആയിരുന്നു സംഘത്തിന്റെ 12 ദിവസത്തെ യാത്ര. 1962 മേയ് 3നു സംഘം മലകയറാൻ പുറപ്പെടുമ്പോൾ ഫ്ലാഗ് ഓഫ് ചെയ്തത് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു.

‘‘ഇന്ത്യയുടെ ഏറ്റവും താഴെ നിന്ന് ഏറ്റവും മുകളിലേക്കു കയറാൻ തയാറായതിൽ നെഹ്‌റു എന്നെ അനുമോദിച്ചു. എല്ലാ രംഗങ്ങളിലും സ്‌ത്രീകൾ വ്യക്‌തിമുദ്ര പതിപ്പിച്ചാൽ മാത്രമേ ഇന്ത്യയ്‌ക്ക് വികസനമുണ്ടാവൂ എന്നും പറഞ്ഞു.’’–ചിന്നമ്മ പിന്നീടു പറഞ്ഞു.

‘‘കേരളാ ഗേൾ എന്നാണു ടെൻസിങ് എന്നെ വിളിച്ചിരുന്നത്. ഓരോ ചെറിയ കാര്യത്തിലും പരിപൂർണ നിഷ്‌കർഷയോടെ ടെൻസിങ് ഇടപെടുകയും നിർദേശങ്ങൾ തരികയും ചെയ്‌തിരുന്നു. ഏറ്റവും ദൂരെനിന്ന് ഒറ്റയ്‌ക്ക് എത്തിയയാൾ എന്ന നിലയിൽ എന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവച്ചു’’.തിരിച്ചെത്തിയതോടെ തിരുവനന്തപുരത്ത് സംസ്‌ഥാന സർക്കാർ സ്വീകരണവും നൽകിയിരുന്നു.

സംസ്കാരം ഇന്ന് രാവിലെ 10.30നു തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama