go

മൂന്നാർ ഗ്രീൻ മാരത്തൺ : കണ്ണൻ കന്ദസാമി ഒന്നാമത്

കണ്ണൻ കന്ദസാമി, എ.ഷിജു.
കണ്ണൻ കന്ദസാമി, എ.ഷിജു.
SHARE

മൂന്നാർ ∙ മൂന്നാമത് മൂന്നാർ ഗ്രീൻ മാരത്തൺ അൾട്രാ വിഭാഗത്തിൽ സിംഗപ്പൂരിൽ സ്ഥിര താമസക്കാരനായ മധുര സ്വദേശി കണ്ണൻ കന്ദസാമി (40) ഒന്നാമത് എത്തി. മൂന്നാർ ടാറ്റാ ഗ്ലോബൽ ബവ്റിജസിന് കീഴിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന നല്ലതണ്ണി ഡെയർ സ്കൂളിലെ എ.ഷിജു (35) വിനാണ് രണ്ടാം സ്ഥാനം.71.1 കിലോമീറ്റർ ദൈർഘ്യമുള്ള അൾട്രാ മാരത്തൺ 6.46.39 മണിക്കൂർ കൊണ്ടാണ് കണ്ണൻ ഓടി എത്തിയത്. 7.27.47 മണിക്കൂർ ആണ് ഷിജുവിന്റെ സമയം. കഴിഞ്ഞ വർഷം ഷിജു നാലാമത് എത്തിയിരുന്നു.സിങ്കപ്പൂർ ഇന്റർനാഷനൽ ബാങ്കിൽ ഉദ്യോഗസ്ഥനായ കണ്ണൻ കന്ദസാമി 20 മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്.

162 കിലോമീറ്റർ ദൈർഘ്യമുള്ള സിങ്കപ്പൂർ അൾട്രാ മാരത്തൺ 2017 ൽ വിജയിച്ചിരുന്നു.ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്നാണ് ഭിന്നശേഷിക്കാരനായ ഷിജു രണ്ടാം സ്ഥാനത്ത് എത്തിയത്. അടുത്തിയിടെ നടന്ന, പതിനായിരത്തോളം പേർ പങ്കെടുത്ത മുംബൈ മാരത്തണിൽ ആദ്യത്തെ 30 പേരിൽ ഒരാളാവാൻ ഷിജുവിന് കഴിഞ്ഞിരുന്നു.രാവിലെ 6 ന് പഴയമൂന്നാർ ഹൈ ഓൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ തിരുവനന്തപുരം എൽഎൻസിപിഇ അസോഷ്യേറ്റ് പ്രഫസർ ജോസ്‌ലെറ്റ് ചാൾസ് മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്തു. 31 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. 42.194 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തൺ ഇന്ന് നടക്കും.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama