go

ചരിത്രരേഖകൾ സംരക്ഷിക്കാൻ അഞ്ചുനാട്ടിൽ ചരിത്രപഠന യാത്ര

മറയൂരിലെത്തിയ ചരിത്രപഠന യാത്രാ സംഘം മുരുകൻമലയിൽ മുനിയറകൾ സന്ദർശിക്കുന്നു
മറയൂരിലെത്തിയ ചരിത്രപഠന യാത്രാ സംഘം മുരുകൻമലയിൽ മുനിയറകൾ സന്ദർശിക്കുന്നു
SHARE

മറയൂർ ∙ കേരള സംസ്ഥാന പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിനുള്ള ചരിത്രപഠന യാത്ര അഞ്ചുനാട്ടിൽ. പദ്ധതി ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള യാത്ര. വിദ്യാർഥികളിൽ കേരള ചരിത്രത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി കേരള ചരിത്ര ക്വിസിന് രൂപം നൽകിയിരുന്നു. മറയൂരിൽ സംരക്ഷിത സ്മാരകങ്ങളായ മുനിയറകൾ സന്ദർശിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് യാത്ര തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തത്.മറ്റ് പുരാവസ്തു ചരിത്ര മേഖലകളും സന്ദർശിച്ച് തിങ്കളാഴ്ച പഠനയാത്ര അവസാനിക്കും. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ.റെജികുമാർ,എറണാകുളം റീജനൽ സൂപ്രണ്ട് പികെ.സജീവ്,ക്വിസ് മാസ്റ്റർ ഉണ്ണികൃഷ്ണൻ,കേരള സർവകലാശാല ചരിത്ര വിഭാഗം പ്രഫ. ഹരികുമാർ,കോഴിക്കോട് റീജനൽ ഓഫിസർ സജികുമാർ,ഷിബു,കെ.നന്ദകുമാർ,വിമല,മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama