go

എൻഎസ്എസ് യൂണിയൻ മന്നം ലൈബ്രറി തുറന്നു

തൊടുപുഴ താലൂക്ക് എൻഎസ്എസ് യൂണിയന്റെ മന്നം ലൈബ്രറിയുടെ ഉദ്‌ഘാടനവും കരയോഗ–വനിതാസമാജ–ബാലസമാജ അവാർഡ്, എൻഡോവ്‌മെന്റ് വിതരണവും എൻഎസ്എസ് ഡയറക്‌ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ നിർവഹിക്കുന്നു. യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്‌ണപിള്ള സമീപം
തൊടുപുഴ താലൂക്ക് എൻഎസ്എസ് യൂണിയന്റെ മന്നം ലൈബ്രറിയുടെ ഉദ്‌ഘാടനവും കരയോഗ–വനിതാസമാജ–ബാലസമാജ അവാർഡ്, എൻഡോവ്‌മെന്റ് വിതരണവും എൻഎസ്എസ് ഡയറക്‌ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ നിർവഹിക്കുന്നു. യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്‌ണപിള്ള സമീപം
SHARE

തൊടുപുഴ ∙ താലൂക്ക് എൻഎസ്എസ് യൂണിയന്റെ മന്നം ലൈബ്രറിയുടെ ഉദ്‌ഘാടനവും കരയോഗ–വനിതാസമാജ–ബാലസമാജ അവാർഡ്, എൻഡോവ്‌മെന്റ് വിതരണവും എൻഎസ്എസ് ഡയറക്‌ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ നിർവഹിച്ചു. ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. 

യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്‌ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ധർമാംഗദ കൈമൾ, യൂണിയൻ സെക്രട്ടറി എസ്.എൻ.ശ്രീകാന്ത്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡോ.പി.സി.രവീന്ദ്രനാഥ്, വനിതാ യൂണിയൻ പ്രസിഡന്റ് ഡോ. സിന്ധു രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. 

മണക്കാട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നു പ്രിൻസിപ്പൽ ആയി വിരമിക്കുന്ന എൻ.എസ്. ജയശ്രീ, മണക്കാട് എൻഎസ്എസ് ഹൈസ്കൂളിൽ നിന്നു ഹെഡ്‌മിസ്‌ട്രസ് ആയി വിരമിക്കുന്ന ബി.ഗീത എന്നിവരെ യോഗത്തിൽ അനുമോദിച്ചു. മികച്ച കരയോഗമായി 2669 വെങ്ങല്ലൂർ എൻഎസ്എസ് കരയോഗവും, മികച്ച രണ്ടാമത്തെ കരയോഗമായി 3021 മണക്കാട് കിഴക്ക് എൻഎസ്എസ്.കരയോഗവും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച വനിതാ സമാജത്തിനുള്ള ഒന്നാം സ്ഥാനം 338 വഴിത്തല എൻഎസ്എസ് കരയോഗവും, രണ്ടാം സ്ഥാനം 517 വെങ്ങല്ലൂർ വനിതാസമാജവും നേടി. മികച്ച ബാലസമാജമായി 626 പുറപ്പുഴ ബാലസമാജം തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം 932 കല്ലൂർക്കാട് ബാലസമാജത്തിനാണ്. സ്വയം സഹായസംഘങ്ങളിൽ ഒന്നാം സ്ഥാനം ശ്രീകൃഷ്‌ണ എസ്എച്ച്ജി പെരുമ്പിള്ളിച്ചിറയും, രണ്ടാം സ്ഥാനം ഹരിശ്രീ എസ്എച്ച്ജി കല്ലൂർക്കാടും നേടി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama