go

ഓഫ് റോഡ് ഡ്രൈവിങ് ; രാമക്കൽമെട്ടിലേക്ക് സവാരി ഉദ്ഘാടനം ഇന്ന്

രാമക്കൽമെട്ട് (ഫയൽ ചിത്രം)
രാമക്കൽമെട്ട് (ഫയൽ ചിത്രം)
SHARE

നെടുങ്കണ്ടം ∙ വിനോദ സഞ്ചാരികൾക്കായി രാമക്കൽമേട്ടിൽ ജീപ്പ് സവാരിയുമായി ‍ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, മോട്ടർ വാഹന വകുപ്പും. ഇന്ന് 10നു മന്ത്രി എം.എം മണി ജീപ്പ് സവാരി ഉദ്ഘാടനം ചെയ്യും. 40 ജീപ്പുകൾക്കു സവാരി ആരംഭിക്കുന്നതിനു മോട്ടർ വാഹന വകുപ്പ് അനുമതി നൽകി. ബാക്കിയുള്ള ജീപ്പുകൾക്ക് വരും ദിവസങ്ങളിൽ പരിശോധനകൾക്കു ശേഷം അനുമതി നൽകുമെന്ന് ഉടുമ്പൻചോല ജോയിന്റ് ആർടിഒ എം.കെ.ജയേഷ്കുമാർ അറിയിച്ചു.

ജീപ്പുകളിൽ മോട്ടർ വാഹനവകുപ്പിന്റെ ഫിറ്റ്‌നസ് സ്റ്റിക്കർ പതിച്ചിരിക്കും.  പരിശീലനം ലഭിച്ച 70 ഡ്രൈവർമാർക്ക് ഐഡന്റിറ്റി കാർഡ് വിതരണം ഉടുമ്പൻചോല ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തി. 2018 വർഷം മെയ് അവസാനം മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി 2005-ലെ ദുരന്ത നിവാരണ ഉത്തരവ് പ്രകാരമാണ് ജില്ലാ കളക്ടർ ജില്ലയിലെ ഓഫ് റോഡ് സവാരി താൽക്കാലികമായി നിർത്തലാക്കിയിരുന്നു.

 രാമക്കൽമേട് ഓഫ് റോഡ് ജീപ്പ് സവാരിയാണ് ആദ്യം ജില്ലയിൽ പുനരാരംഭിക്കുന്നത്. ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സവാരിയും ഇനി മുതൽ ജില്ലാ ഭരണ നേത്യത്വത്തിന്റെ കീഴിലാകും. . അപകടകരമായ ഡ്രൈവിങ്, വിനോദ സഞ്ചാരികളുടെ മതിയായ സുരക്ഷിതത്വം, അമിതമായ കൂലി എന്നിവ നിരീക്ഷിക്കും. ഇതിന്റെ ഭാഗമായി ഓഫ് റോഡ് സവാരി ആരംഭിക്കുന്ന ഓരോ സെന്ററിലും ഡിടിപിസി കൗണ്ടറുകൾ സ്ഥാപിക്കും.

മോട്ടർ വാഹന വകുപ്പ് നിർദേശങ്ങൾ

ഒരു ജീപ്പിൽ സഞ്ചരിക്കുന്നതിനു നിശ്ചിത തുകയിൽ കൂടുതൽ വാങ്ങാൻ പാടില്ല. ജീപ്പിന്റെ സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് 6 മുതൽ 9 പേർ വരെ യാത്രക്കാരെ കയറ്റാം. സവാരിക്കായി എത്തുന്നവർക്ക് രാമക്കൽമേട്ടിലെ ഡിടിപിസിയുടെ കൗണ്ടറിൽ നിന്നും ടിക്കറ്റ് ലഭ്യമാകും. 

ആമപ്പാറ, ഗ്രീൻവാലി വ്യൂപോയിന്റ്, സോളാർ പ്രോജക്ട് ഭാഗം തുടങ്ങിയ പ്രധാന ഭാഗങ്ങൾ അടക്കം ഇവിടെയെത്തുന്നവർക്ക് കാണുവാൻ സാധിക്കും. 2 മണിക്കൂർ സമയം കൊണ്ട് വിനോദ സഞ്ചാരികളെ ഈ പ്രദേശങ്ങൾ കാണിച്ചശേഷം തിരികെ രാമക്കൽമേട്ടിൽ തിരികെ എത്തിക്കണം.

സിസിടിവി സ്ഥാപിക്കും

ജീപ്പ് ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനു ബ്രെത്ത് അനലൈസർ വാങ്ങാനും തീരുമാനമായി.  സിസിടിവി ക്യാമറകൾ തുടങ്ങിയവ സ്ഥാപിക്കും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച വാഹനങ്ങൾ മാത്രം സവാരിക്ക് ഉപയോഗിക്കുക.

 സവാരി ജീപ്പ് ഡ്രൈവർമാർ മദ്യപിച്ചിട്ടാണോ വാഹനം ഓടിക്കുന്നത് എന്നത് സംബന്ധിച്ച് കർശനമായ പരിശോധന നടത്തുക. വേഗത നിയന്ത്രിക്കണം എന്നി നിർദേശങ്ങളും മോട്ടർ വാഹന വകുപ്പ് ഡ്രൈവർമാർക്ക് നൽകി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama