go

കുങ്കികളെ തുരത്തി ചിന്നത്തമ്പി

Idukki-Kumki-Chinnathambi
ഉദുമൽപേട്ടയ്ക്ക് സമീപം കൃഷ്ണാപുരത്ത് ചിന്നത്തമ്പി തുരത്തിയതിൽ ഭയന്നോടുന്ന താപ്പാനകൾ
SHARE

മറയൂർ  ∙ മെരുക്കാൻ വന്ന കുങ്കി ആനകളെ തുരത്തി ചിന്നത്തമ്പി. വ്യാപക നാശനഷ്ടം വരുത്തിവച്ച ചിന്നത്തമ്പിയെ കാട്ടിലേക്ക് മടക്കി അയയ്ക്കാൻ കലിം, മാരിയപ്പൻ എന്നീ താപ്പാനകളെ കൊണ്ടുവന്ന് ശ്രമം നടത്തിയിരുന്നു.

എന്നാൽ,  2 താപ്പാനകളെയും ചിന്നത്തമ്പി കിലോമീറ്ററുകളോളം തിരിച്ചോടിക്കുകയാണ് ചെയ്തത്. ഉദുമൽപേട്ടയ്ക്കു സമീപം കൃഷ്ണാപുരത്ത് കൃഷിത്തോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന ചിന്നത്തമ്പി എന്ന കാട്ടാനയെ കാട്ടിലേക്ക് മടക്കി അയയ്ക്കാൻ ഇന്നത്തെ കോടതി വിധിയും കാത്ത് വനംവകുപ്പ്. 

കഴിഞ്ഞ 10 ദിവസമായി കൃഷ്ണാപുരത്തും പരിസര പ്രദേശങ്ങളിലും തമ്പടിച്ചു വരികയാണ് ചിന്നത്തമ്പി.   

ഇതിനിടെ, പൊതുപ്രവർത്തകൻ മദ്രാസ് ഹൈക്കോടതിയിൽ വനംവകുപ്പ് ചിന്നത്തമ്പിയെ കുങ്കി ആനയായി ഉപയോഗിക്കാനുള്ള ശ്രമം നടത്തുന്നതായും ഇത് അനുവദിക്കരുതെന്നും ആനയെ ദേഹോപദ്രവം ചെയ്ത് കൊണ്ടുപോകുന്നതിന് അനുവദിക്കരുതെന്നുംകാട്ടി ഹർജി നൽകിയിരുന്നു. തുടർന്ന് ചിന്നത്തമ്പിയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം നിർത്തിവച്ച വനം വകുപ്പ് ഇന്നത്തെ കോടതി വിധി വരുന്നതും  കാത്തിരിപ്പാണ്.  

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama