go

സൗരവിഭവ പഠനകേന്ദ്രം പൂർത്തിയായി

Idukki-ramakkalmedu-solar-resource-center
രാമക്കൽമെട്ട് ആമപ്പാറയിലെ സൗര വിഭവ പഠന കേന്ദ്രം.
SHARE

നെടുങ്കണ്ടം ∙ രാമക്കൽമെട്ടിൽ സൗര വിഭവ പഠന കേന്ദ്രം (സോളർ റിസോഴ്സ് അസസ്മെന്റ് സ്റ്റേഷൻ) നിർമാണം പൂർത്തിയായി. സൗരോർജ ഉൽപാദന അളവ് പഠന വിധേയമാക്കുന്നതിനും, ഗവേഷണം നടത്തുന്നതിനുമാണ് സൗരവിഭവ പഠനകേന്ദ്രം സ്ഥാപിച്ചത്.


അരക്കോടി രൂപയാണ് നിർമാണ ചെലവ്. സംസ്ഥാനത്ത് ആലപ്പുഴയിലും, പാലക്കാടും മാത്രമാണ് സൗരോർജ ഉൽപാദനത്തിന്റെ അളവ് അറിയുന്നതിനുള്ള റിസോഴ്സ് സ്റ്റേഷൻ നിലവിലുള്ളത്. സൗരോർജത്തിൽനിന്നും കാറ്റിൽനിന്നും ഒരേസമയം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി രാമക്കൽമെട്ടിൽ ഹൈബ്രിഡ് പവർ പ്ലാന്റ് നിർമാണവും പുരോഗമിക്കുകയാണ്.

അനെർട്ട് 55 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം പൂർത്തിയാകും. പദ്ധതിക്കു സാങ്കേതിക സഹായം നൽകുന്നതു സിഡാക് ആണ്. രാമക്കൽമെട്ടിൽ 2020ൽ കാറ്റാടിപ്പാടം സ്ഥാപിക്കും. 3 മുതൽ 5 വരെ മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് അനെർട്ട് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama