go

ആശ്വാസമായി വേനൽമഴ

Idukki-summer-Rain
തൊ‌ടുപുഴ നഗരത്തിൽ ഇന്നലെ വൈകിട്ട് മഴ പെയ്തപ്പോൾ
SHARE

തൊടുപുഴ ∙ കടുത്ത വേനൽച്ചൂടിന് ആശ്വാസം പകർന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലും വേനൽമഴ. ഇന്നലെ വൈകിട്ട് അ‍ഞ്ചരയോടെ ആരംഭിച്ച മഴ  അര മണിക്കൂറോളം തുടർന്നു. 

മഴയെ തുടർന്ന്  നഗരത്തിലെ പൊടി ശല്യത്തിനു നേരിയ ശമനമായതിന്റെ ആശ്വാസത്തിലാണ് നഗരവാസികൾ. കടുത്ത വേനൽ ചൂടിൽ വലയുന്ന നഗരവാസികൾക്കു കൂനിന്മേൽ കുരുപോലെ നഗരത്തിൽ പൈപ്പിടാൻ കുത്തിയ കുഴിയിൽ നിന്നുള്ള പൊടിപടലം വലിയ ദുരിതമാണ് വരുത്തുന്നത്.   

ഇന്നലെ വൈകിട്ട് പെയ്ത മഴയെ തുടർന്ന് ഇതിനൊരു ശമനം ഉണ്ടായതിന്റെ ആശ്വാസത്തിലാണ് നഗരവാസികളും വ്യാപാരികളും. 

ശനിയാഴ്ച തൊടുപുഴ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ മഴ പെയ്തെങ്കിലും നഗരത്തിൽ ചെറിയ ചാറ്റൽ മഴ മാത്രമാണുണ്ടായത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama